തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മെച്ചപ്പെട്ട പ്രയത്നത്തിലൂടെ പ്രിയ സംസ്ഥാനത്തിന്റെ വികസനവും പുരോഗതിയും സാദ്ധ്യമാക്കിയും സാമൂഹിക ഒരുമ ശക്തിപ്പെടുത്തിയും മാതൃഭാഷയായ മലയാളത്തെ പരിപോഷിപ്പിച്ചും മുന്നേറാന്‍ നമുക്ക് കൈകോര്‍ക്കാമെന്ന് ഗവര്‍ണര്‍ ആശംസ സന്ദേശത്തില്‍ പറഞ്ഞു.
Read Also: ഒലിഗോസ്പെർമിയ അഥവാ ബീജങ്ങളുടെ കൗണ്ട് കുറയുന്നതിനുള്ള കാരണങ്ങളും ചികിത്സകളും അറിയാം
നിരന്തര പ്രതിഷേധങ്ങളുടെ ഫലമായി 1956 നവംബര്‍ ഒന്നിന് തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നീ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ടാണ് കേരള സംസ്ഥാനം രൂപീകരിച്ചത്. ആദ്യം അഞ്ച് ജില്ലകള്‍ മാത്രമായിരുന്നു കേരളത്തില്‍ ഉണ്ടായിരുന്നത്. പിന്നീട് 14 ആയി ഉയരുകയായിരുന്നു. ബി രാമകൃഷ്ണറാവുവാണ് ആദ്യ ഗവര്‍ണര്‍. 66 ാമത് കേരളപ്പിറവി ആഘോഷത്തിനായാണ് ഇത്തവണ മലയാളികള്‍ കാത്തിരിക്കുന്നത്.
Post Your Comments