Latest NewsKeralaNews

അവശ്യ സാധനങ്ങളുടെ വിലക്കയറ്റം: സർക്കാരിനെതിരെ പ്രക്ഷോഭ പരിപാടികൾ ഉടൻ തുടങ്ങുമെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: അവശ്യ സാധനങ്ങളുടെ വിലക്കയറ്റം: സർക്കാരിനെതിരെ നവംബർ 3 മുതൽ കെ.പി.സി.സിയുടെ നേതൃത്വത്തിൽ പ്രക്ഷോഭ പരിപാടികൾ തുടങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സെക്രട്ടേറിയറ്റ് വളയൽ അടക്കമുള്ള സമര പരിപാടികൾക്കാണ് തയാറെടുക്കുന്നതെന്നും വി.ഡി സതീശൻ അറിയിച്ചു. ഭരിക്കാൻ മറന്നുപോയ സർക്കാരാണ് കേരളത്തിലുള്ളത്. അരിവില കുതിച്ചുയർന്നിട്ടും ഇടപെടുന്നില്ല.

അവശ്യസാധന വില കൂടുന്നു, എന്നാൽ ഒന്നിലും സർക്കാർ ഇടപെടൽ ഉണ്ടാകുന്നില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി. വില നിയന്ത്രിക്കുന്നതിൽ മുഖ്യമന്ത്രി നിഷ്ക്രിയനായി ഇരിക്കുന്നു.

പോലീസിനെ സംസ്ഥാനത്ത് കയറൂരി വിട്ടിരിക്കുന്ന സ്ഥിതിയാണ്. ഡി.വൈ.എഫ്‌.ഐ, എസ്.എഫ്.ഐ പ്രവർത്തകർ അഴിഞ്ഞാടുകയാണെന്നും വി.ഡി സതീശന്‍ വിമർശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button