KeralaLatest NewsNews

‘എപ്പോഴും സ്ത്രീ ഇരയും പുരുഷൻ വേട്ടക്കാരനും എന്ന പൊതുബോധത്തിനേറ്റ പ്രഹരമാണ് ഈ കേസ്’

തിരുവനന്തപുരം: പാറശാല ഷാരോൺ കൊലക്കേസ് പൊഹുസമൂഹത്തിന് ഇന്നടകം ഏറ്റ പ്രഹരമാണെന്ന് ബി.ജെ.പി വക്താവ് സന്ദീപ് ജി വാര്യർ. എല്ലായ്പ്പോഴും സ്ത്രീ ഇരയും പുരുഷൻ വേട്ടക്കാരനും എന്ന പൊതുബോധത്തിനേറ്റ പ്രഹരമാണ് ഈ കേസ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇടയ്ക്കെങ്കിലും നമുക്ക് ആണവോടൊപ്പം എന്ന ഹാഷ്ടാഗും ഇടാമെന്ന് അദ്ദേഹം പറയുന്നു. ‘കപടലോകത്തിലാത്മാര്‍ഥമായൊരു ഹൃദയമുണ്ടായതാണെന്‍ പരാജയം’ എന്ന് ചങ്ങമ്പുഴയെഴുതിയത് ഷാരോണിനെ പോലുള്ള നിഷ്കളങ്കരെക്കുറിച്ചാണോ എന്ന് സന്ദീപ് ചോദിക്കുന്നു.

സന്ദീപ് വാര്യരുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

കപടലോകത്തിലാത്മാര്‍ഥമായൊരു ഹൃദയമുണ്ടായതാണെന്‍ പരാജയം എന്ന് ചങ്ങമ്പുഴയെഴുതിയത് ഷാരോണിനെ പോലുള്ള നിഷ്കളങ്കരെക്കുറിച്ചാണോ ? എല്ലായ്പ്പോഴും സ്ത്രീ ഇരയും പുരുഷൻ വേട്ടക്കാരനും എന്ന പൊതുബോധത്തിനേറ്റ പ്രഹരമാണ് ഷാരോണിന്റെ കൊലപാതകം . വേഷം മാറുന്നത് പോലെ പ്രണയം മാറാനും സാമ്പത്തികമായും സാമൂഹികമായും കൂടുതൽ മെച്ചപ്പെട്ട ബന്ധങ്ങളിലേക്ക് പോകുന്നതിനെ ‘നോ എന്ന് പറയാനുള്ള ‘ അവളുടെ സ്വാതന്ത്ര്യമായി വ്യാഖ്യാനിക്കാനും കഴിയുന്നവരുണ്ട് . വിഷം കലർത്തിയ ജ്യൂസിനോട് പോലും നോ എന്ന് പറയാതെ , അവസാന നിമിഷവും കാമുകി ചതിക്കില്ല എന്ന് വിശ്വസിച്ച ഷാരോൺ , നീ ഒരു വേദനയാണ് .
ഇടക്കെങ്കിലും നമുക്ക് #അവനോടൊപ്പം ഹാഷ് ടാഗുമാവാം .

അതേസമയം, ഷാരോണ്‍ കൊലപാതക കേസിലെ പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഗ്രീഷ്മയെ പാറശാലയിലെ വീട്ടിൽ കൊണ്ടുപോയി തെളിവെടുത്ത ശേഷം നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും. ഇന്നലെയാണ് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്. ഷാരോണിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച വിഷം ഗ്രീഷ്മയുടെ വീട്ടിൽ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു. കൂടുതാൾ തെളിവുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button