WayanadLatest NewsKeralaNattuvarthaNews

ബസ് നിയന്ത്രണം വിട്ട് ചുരം വളവിൽ റോഡിൽ നിന്നും തെന്നി : ഒഴിവായത് വൻദുരന്തം

ചുരത്തിലെ ഏഴാം വളവിൽ ആണ് ബസ് തെന്നി മാറിയത്

കൽപറ്റ: വൈത്തിരി, വയനാട് ചുരത്തിൽ കർണാടകയുടെ ലക്ഷ്വറി ബസ് നിയന്ത്രണം വിട്ട് ചുരം വളവിൽ റോഡിൽ നിന്നും തെന്നി മാറി അപകടം. ചുരത്തിലെ ഏഴാം വളവിൽ ആണ് ബസ് തെന്നി മാറിയത്.

Read Also : സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം

ഇന്ന് പുലർച്ചെ നാല് മണിക്കാണ് അപകടം നടന്നത്. ബാംഗ്ലൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ പകുതിയോളം ഭാഗം താഴെ ഗർത്തത്തിലേക്ക് പതിക്കാവുന്ന വിധത്തിലായിരുന്നു. ഇതോടെ, യാത്രക്കാരെ എമർജൻസി വാതിൽ വഴി പുറത്തിറക്കി.

അതേസമയം, അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. നിലവിൽ വൺവെ അടിസ്ഥാനത്തിലാണ് വാഹനങ്ങൾ കടന്നുപോകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button