തിരുവനന്തപുരം: ഷാരോണിനെ വിഷം കൊടുത്തു കൊലപ്പടുത്തിയ ഗ്രീഷ്മയുടെ കുടുംബത്തില്‍ മുമ്പും ദുരൂഹ മരണം നടന്നുവെന്ന് റിപ്പോര്‍ട്ട്. കുടുംബത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് വിഷം കഴിച്ച് യുവാവ് ആത്മഹത്യ ചെയ്ത സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.
Read Also: മോര്‍ബി തൂക്കുപാല ദുരന്തം: രാഷ്ട്രീയവത്കരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് രാഹുല്‍ഗാന്ധി
ഗ്രീഷ്മയുടെ അമ്മയുടെ സഹോദരിയുടെ മകനാണ് ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്തത്. ഇതിന് പിന്നില്‍ അമ്മാവന്‍ നല്‍കിയ മാനസിക സമ്മര്‍ദ്ദമായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. താഴ്ന്ന ജാതിയില്‍ പെട്ട യുവതിയെ കല്യാണം കഴിച്ചത് മുതലാണ് യുവാവ് കുടുംബത്തില്‍ നിന്ന് ഒറ്റപ്പെട്ട് പോയത്. അതിന് ശേഷമായിരുന്നു ആത്മഹത്യ. ഈ ആത്മഹത്യയ്ക്ക് പിന്നിലും സംശയങ്ങളുണ്ട്.
മൂന്ന് കുട്ടികളുടെ അച്ഛനായ യുവാവ് ആത്മഹത്യ ചെയ്യുമെന്ന് ആരും വിശ്വസിക്കുന്നില്ല. യുവാവിന്റെ മരണ ശേഷം ഭാര്യയും മരിച്ചു. പിന്നീട് ഇവരുടെ മൂന്ന് കുട്ടികളില്‍ ഒരാളും. യുവാവും ഭാര്യയും കുട്ടിയും ചെറിയ കാലയളവിനുള്ളില്‍ മരിച്ചത്.
ഇതില്‍ യുവാവ് വിഷം കഴിച്ചാണ് മരിച്ചതെന്നാണ് പറയപ്പെടുന്നത്. ഇത് യുവാവ് കുടിച്ചതാണോ മറ്റാരോങ്കിലും നല്‍കിയതാണോ എന്നതാണ് ഈ ഘട്ടത്തില്‍ ഉയരുന്ന ചോദ്യം. ഏതാണ്ട് പത്തുകൊല്ലം മുമ്പായിരുന്നു സംഭവം. യുവാവിന്റെ ഭാര്യ മരിച്ചത് അഞ്ചു കൊല്ലം മുമ്പും. ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്നായിരുന്നു മരണം. ഭാര്യയുടേയും കുട്ടിയുടേയും മരണം സ്വാഭാവികമാണെങ്കിലും യുവാവിന്റെ മരണം സംശയാസ്പദമാണ്.
Post Your Comments