Latest NewsIndiaNews

മോര്‍ബി തൂക്കുപാല ദുരന്തം: രാഷ്ട്രീയവത്കരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് രാഹുല്‍ഗാന്ധി

മോര്‍ബി: ഗുജറാത്തിലെ മോര്‍ബിയിൽ തൂക്കുപാലം തകര്‍ന്ന സംഭവത്തെ രാഷ്ട്രീയവത്കരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. ‘ഈ സംഭവത്തെ രാഷ്ട്രീയവത്കരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ദുരന്തത്തിന് കാരണക്കാരായവരോട് ജനത്തിന് അനാദരവായിരിക്കും. അതില്‍ രാഷ്ട്രീയം കാണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

സംഭവം മനുഷ്യനിര്‍മ്മിത ദുരന്തമാണെന്നും ഗുജറാത്തിലെ ബിജെപി സര്‍ക്കാര്‍ സംഭവത്തില്‍ കുറ്റക്കാരനാണെന്നും കോണ്‍ഗ്രസ് എംപി രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. ഗുജറാത്തി സഹോദരീ സഹോദരന്മാരുടെ ജീവന് വേണ്ടി 2 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും തങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും രണ്‍ദീപ് സിങ് സുര്‍ജേവാല കൂട്ടിച്ചേർത്തു.

വെജിറ്റബിൾ മീറ്റ് എന്നറിയപ്പെടുന്ന സോയബീന്റെ ​ഗുണങ്ങളറിയാം

നേരത്തെ, തൂക്കുപാലം അപകടത്തിൽപ്പെട്ട് മരിച്ചവരുടെ കുടുംബാംഗങ്ങളെ പ്രധാനമന്ത്രി അനുശോചനം അറിയിച്ചിരുന്നു. ‘അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് ഞാന്‍ അനുശോചനം രേഖപ്പെടുത്തുന്നു. ദുഃഖത്തിന്റെ ഈ വേളയില്‍ സര്‍ക്കാര്‍ എല്ലാവിധത്തിലും മരിച്ചവരുടെ കുടുംബങ്ങള്‍ക്കൊപ്പമുണ്ട്. ഗുജറാത്ത് സര്‍ക്കാര്‍ ഇന്നലെ മുതല്‍ ദുരിതാശ്വാസ-രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. കേന്ദ്രവും സഹായഹസ്തവുമായി കൂടെയുണ്ട്. സംസ്ഥാന സര്‍ക്കാരിന് എല്ലാ സഹായവും കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.’ പ്രധാനമന്ത്രി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button