തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് കൊലപാതകക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും പ്രതിചേർക്കും. കേസിൽ തെളിവ് നശിപ്പിച്ചത് അമ്മയും അമ്മാവനുമാണെന്ന് പോലീസ് കണ്ടെത്തി. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമ്മൽ കുമാർ എന്നിവർ പൊലീസിന്റെ കസ്റ്റഡിയിൽ ആണ്.
ഗ്രീഷ്മ ഒറ്റയ്ക്കല്ല കൊലപാതകം നടത്തിയതെന്നും വീട്ടുകാർക്ക് പങ്കുണ്ടെന്നും ആദ്യം മുതൽ ഷാരോണിന്റെ കുടുംബം ആരോപിച്ചിരുന്നു. ഷാരോണിന്റെ മരണമറിഞ്ഞതോടെ ഗ്രീഷ്മയുടെ അമ്മയും അമ്മാവനും കഷായത്തിന്റെ കുപ്പിയടക്കം തെളിവുകൾ നശിപ്പിച്ചു. ഈ സാഹചര്യത്തിൽ, തെളിവ് നശിപ്പിച്ചതിന് ഇരുവരെയും പ്രതി ചേർക്കും.
Nokia G60: ഇന്ത്യൻ വിപണിയിൽ ഉടൻ പുറത്തിറക്കാൻ സാധ്യത
താന്‍ വാങ്ങിവച്ച കീടനാശിനിയാണ് ഗ്രീഷ്മ കലക്കിക്കൊടുത്തത് എന്ന് മനസിലായതിനെ തുടർന്ന്, ഗ്രീഷ്മയുടെ അമ്മയുടെ അറിവോടെ അമ്മാവന്‍ ഇതിന്റെ കുപ്പി എടുത്ത് നശിപ്പിക്കുകയായിരുന്നു. ഒപ്പം കഷായം ഉണ്ടാക്കാന്‍ ഉപയോഗിച്ച കൂട്ടും, കഷായമിരുന്ന കുപ്പിയും നശിപ്പിച്ചു. ഇതിനുള്ള കൃത്യമായ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കൊലപാതകത്തിന്റെ തെളിവുകള്‍ നശിപ്പിച്ചതിന് ഇരുവരേയും പ്രതി ചേര്‍ക്കാൻ അന്വേഷണ സംഘം തീരുമാനിച്ചത്.
Post Your Comments