Latest NewsIndiaNews

ബലാത്സംഗ കേസുകളില്‍ രണ്ട് വിരൽ പരിശോധനയ്ക്ക് വിലക്ക്, അശാസ്ത്രീയമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ബലാത്സംഗത്തെ അതിജീവിച്ച സ്ത്രീകളിൽ നടത്തുന്ന രണ്ട് വിരൽ പരിശോധന വിലക്കി സുപ്രീം കോടതി. ശാസ്ത്രീയ അടിത്തറ ഇല്ലാത്ത പരിശോധനയാണിതെന്ന് നിരീക്ഷിച്ച കോടതി ഇത്തരം പരിശോധന നടത്തുന്നവർക്കെതിരെ കേസ് എടുക്കുമെന്നും വ്യക്തമാക്കി.

അതിജീവിതയെ വീണ്ടും ഇരയാക്കുന്ന നടപടിയുമാണിതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

ഇരകളുടെ ലൈംഗികാവയവത്തിനകത്തേക്ക് വിരൽ കയറ്റി മസിലുകളുടെ ബലം പരിശോധിച്ച് കന്യകാത്വം ഉറപ്പിക്കുന്നതായിരുന്നു ഈ പരിശോധന. എന്നാൽ, യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത ഈ പരിശോധന നിർബാധം തുടർന്നു വരികയായിരുന്നു.

ഒരു ബലാത്സംഗ കേസിൽ വിധി പറയുന്നതിനിടെ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡാണ് ഈ വിധി പുറപ്പെടുവിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button