കോഴിക്കോട്: സുഹൃത്തായ യുവാവിന്റെ കൈഞരമ്പ് മുറിച്ചശേഷം പതിനഞ്ചുകാരി ആത്മഹത്യക്ക് ശ്രമിച്ചു. കോഴിക്കോട് ബസ് സ്റ്റാൻഡിൽ പട്ടാപ്പകൽ ആണ് സംഭവം നടന്നത്. ബ്ലേഡ് ഉപയോഗിച്ചാണ് ഞരമ്പ് മുറിച്ചത്. നിരവധി ആൾക്കാരുടെ മുന്നിൽ വച്ചായിരുന്നു സംഭവം. ബസ് ജീവനക്കാരനാണ് പരിക്കേറ്റ യുവാവ്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടി മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് എന്നാണ് റിപ്പോർട്ട്.
അതേസമയം, എറണാകുളത്ത് വഴിയാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച ബസിന്‍റെ ഡ്രൈവര്‍ രക്ഷപ്പെട്ട ഇന്നോവ കാറിന്‍റെ നമ്പര്‍ മന്ത്രിയുടെ ഔദ്ധ്യോഗിക വാഹനത്തിന്റേതെന്ന് കണ്ടെത്തി. കേരള സ്റ്റേറ്റ് പന്ത്രണ്ട് എന്ന് എഴുതിയ രണ്ട് ബോർഡുകളാണ് കണ്ടെത്തിയത്. സംഭവത്തിൽ അപകടത്തിന് പിന്നാലെ ഒളിവില്‍ പോയ ബസ് ഡ്രൈവര്‍ അനസിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ അനസിനെ ഒളിവില്‍ പോകാന്‍ സഹായിച്ച തൃക്കാക്കര സ്വദേശി അജാസ് അടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഈ മാസം എട്ടിനായിരുന്നു തോപ്പുംപടിയിൽ വെച്ച് വഴിയാത്രക്കാരനായ ഇടക്കൊച്ചി സ്വദേശി ലോറൻസ് ദാരുണമായി കൊല്ലപ്പെട്ടത്. വഴിയരികിലൂടെ നടന്നുപോകുകയായിരുന്ന ലോറൻസിനെ സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോവുകയായിരുന്നു. അപകടമുണ്ടായതിന് പിന്നാലെ ഡ്രൈവർ അനസ് ഒളിവിൽ പോയി.
Post Your Comments