Latest NewsKeralaNews

മ്യൂസിയത്തിന് സമീപം വനിത ആക്രമിക്കപ്പെട്ട സംഭവം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ മ്യൂസിയത്തിന് സമീപം ഒരു വനിത ആക്രമിക്കപ്പെട്ട സംഭവം അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി. ക്രമസമാധാന വിഭാഗം എഡിജിപി എം ആർ അജിത് കുമാറാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർ ദിനരാജിന്റെ നേതൃത്വത്തിൽ 13 പേർ അടങ്ങുന്നതാണ് സംഘം. തിരുവനന്തപുരം ഡെപ്യൂട്ടി കമ്മീഷണർ അജിത്കുമാർ നേതൃത്വം നൽകും.

Read Also: ‘ലഹരി ഉപേക്ഷിക്കൂ … ദീർഘകാലം ജീവിക്കൂ..’: സന്ദേശം നൽകി ബഷീർ കിഴിശ്ശേരിയുടെ ബോധവത്കരണ കാർട്ടൂൺ പ്രദർശനം

മ്യൂസിയം സ്റ്റേഷൻ ഹൗസ് ഓഫീസർ പി എസ് ധർമ്മ ജിത്ത്, സബ് ഇൻസ്‌പെക്ടർമാരായ പി ഡി ജിജു കുമാർ, ആർ അജിത് കുമാർ, ഗ്രേഡ് എ എസ് ഐ സരോജം, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എ എസ് ചിത്ര, ബി വി ബിനു, സിവിൽ പോലീസ് ഓഫീസർമാരായ എസ് ബിജു, കെ വി അജിത് കുമാർ, വിജിത്ത് എസ് വി നായർ, എം അരുൺ ദേവ്, ജെ ബിനോയ്, എ എസ് അസീന എന്നിവരാണ് സംഘത്തിൽ ഉണ്ടാവുക.

Read Also: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആശുപത്രി ശുചിമുറിയില്‍ പ്രസവിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button