Latest NewsKeralaNews

ജനറല്‍ ആശുപത്രിയില്‍ വനിത ഡോക്ടര്‍ ആക്രമിക്കപ്പെട്ട സംഭവം അങ്ങേയറ്റം അപലപനീയമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ജനറല്‍ ആശുപത്രിയില്‍ വനിത ഡോക്ടര്‍ ആക്രമിക്കപ്പെട്ട സംഭവം അങ്ങേയറ്റം അപലപനീയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആക്രമിക്കപ്പെട്ട ഡോക്ടറെ ഫോണില്‍ വിളിച്ച് സംസാരിച്ച് എല്ലാ പിന്തുണയും അറിയിച്ചു. ഒ.പിയില്‍ ഇരിക്കുമ്പോഴാണ് ഡോക്ടര്‍ ആക്രമിക്കപ്പെട്ടത്. ഡോക്ടറുടെ കൈയ്യില്‍ പൊട്ടലുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടാകുന്ന ഇങ്ങനെയുള്ള ആക്രമണങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. അത് ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തും. പ്രതി റിമാന്‍ഡിലാണ്. കുറ്റം ചെയ്തയാള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതേ സമയം, വനിതാ ഡോക്ടർ ആക്രമിക്കപ്പെട്ട സംഭവത്തെ കെ.ജി.എം.ഒ.എ ശക്തമായി അപലപിച്ചു. ആശുപത്രിയിൽ ഒ.പി സമയം കഴിഞ്ഞതിനു ശേഷവും ആത്മാർത്ഥയോടെ രോഗീപരിചരണത്തിൽ ഏർപ്പെട്ടിരുന്ന വനിതാ ഡോക്ടർ ആണ് യാതൊരു പ്രകോപനവും കൂടാതെ കയ്യേറ്റം ചെയ്യപ്പെട്ടത്. വര്‍ധിച്ചു വരുന്ന ആശുപത്രി ആക്രമണങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്ന് കെ.ജി.എം.ഒ.എ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button