
തിരുവനന്തപുരം: 25 കോടിയുടെ തിരുവോണം ബമ്പര്‍ ജേതാവിന് നാടുവിടേണ്ട സാഹചര്യം വന്നത് സിപിഎമ്മിന്റെ പിരിവ് ഭയന്നാണെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. ലോട്ടറിയടിച്ച വിവരമറിഞ്ഞ് സിപിഎം പ്രവര്‍ത്തകര്‍ ഭാഗ്യശാലിയുടെ വീട്ടില്‍ ചെന്ന് ഒരു കോടി രൂപ ആവശ്യപ്പെട്ടതായും മുരളീധരൻ ആരോപിച്ചു. മാർക്സിസ്റ്റ് പാര്‍ട്ടി കേരളത്തിലെ വലിയൊരു മാഫിയാ സംഘമാണെന്നും കോർപറേറ്റ് പാർട്ടിക്ക് ഉള്ളതിനെക്കാൾ സമ്പത്താണ് മാർക്സിസ്റ്റ് പാർട്ടിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.
വി മുരളീധരന്റെ വാക്കുകൾ ഇങ്ങനെ;
ഗ്രീഷ്മ ഷാരോണിന് നൽകിയത് വീട്ടിലുണ്ടാക്കിയ കഷായം: കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്
‘മാർക്സിസ്റ്റ് പാർട്ടി വലിയ കോർപറേറ്റ് സംവിധാനമാകുകയാണ്. കോർപറേറ്റ് പാർട്ടിക്ക് ഉള്ളതിനെക്കാൾ സമ്പത്താണ് മാർക്സിസ്റ്റ് പാർട്ടിക്കുള്ളത്. വിദ്യാർത്ഥി സംഘടനയുടേയും ട്രേഡ് യൂനിയനുകളുടേയുമെല്ലാം പേരിൽ പാർട്ടി കെട്ടിപ്പൊക്കുന്ന കെട്ടിടങ്ങൾക്കുള്ള പണം എവിടെ നിന്നാണ് കിട്ടുന്നത്. തൊഴിലാളികളുടെ പാർട്ടിയല്ലേ? മുഖ്യമന്ത്രിയുടെ വിദേശയാത്രയെ ചോദ്യം ചെയ്തപ്പോൾ അവർ പറഞ്ഞത് സ്വന്തം ചെലവിൽ കൊണ്ടുപോയെന്നാണ്.
അതിനുള്ള എന്ത് വരുമാനമാണ് നേതാക്കൻമാർക്ക് ഉള്ളത്? അവർ തൊഴിലാളി പാർട്ടിയുടെ നേതാക്കളല്ലേ? കേരളത്തിലെ ജനങ്ങളെ കൊള്ളയടിച്ച് കൊണ്ട് നേടുന്ന പണമാണ്. മാർക്സിസ്റ്റ് പാർട്ടി പണമുണ്ടാക്കുകയാണ്. ആ പണം ഉപയോഗിച്ച് ആളുകളെ സ്വാധീനിക്കുന്നു.
മാർക്സിസ്റ്റ് പാര്‍ട്ടി കേരളത്തിലെ വലിയൊരു മാഫിയാ സംഘമാണ്. ആരെയാണോ നിയന്ത്രിക്കേണ്ടത് അവരെ ഭീഷണിപ്പെടുത്താന്‍ അറിയാം. ആരെയാണോ ആക്രമിക്കേണ്ടത് അവരെ ആക്രമിക്കാനുള്ള ഗുണ്ടാ സംഘങ്ങളുണ്ട്. ആരെയൊക്കെ നിയന്ത്രിക്കണമോ അവരെ നിയന്ത്രിക്കാനുള്ള സംവിധാനമുണ്ട്.
അതിനുള്ള പണമാണ് ഈ രീതിയില്‍ പല മാര്‍ഗങ്ങളിലൂടെ ആര്‍ജിക്കുന്നത്. കേരളം മുഴുവനുമുള്ള ക്വാറികളില്‍ നിന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പിരിച്ചെടുക്കുന്ന പണത്തിന് കണക്കുണ്ടോ?
ആ ക്വാറികളെ നിയമവിരുദ്ധമായ മാര്‍ഗത്തിലൂടെ, പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നതിലൂടെ മാർക്സിസ്റ്റ് പാര്‍ട്ടി അവിഹിതമായിട്ടുള്ള മാർഗത്തിലൂടെ പണം സമ്പാദിക്കുകയാണ്. ആ പണം ഉപയോഗിച്ച് കൊണ്ടാണ് കേരള സംസ്ഥാനത്തെ മുഴുവന്‍ നിയന്ത്രിക്കാന്‍ അവര്‍ ശ്രമിക്കുന്നത്. ഇതൊക്കെ തുറന്നുകാണിക്കാന്‍ യുവാക്കളുടെ ശക്തിക്ക് മാത്രമേ സാധിക്കൂ’.
Post Your Comments