ഒൻഡോ : അജ്ഞാത യുവതിക്കൊപ്പം ഹോട്ടൽ മുറിയിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട രാഷ്ട്രീയ നേതാവ് കുഴഞ്ഞ് വീണ് മരിച്ചു. നൈജീരിയയിലെ ഒൻഡോയിൽ കഴിഞ്ഞ ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം നടന്നത്. യുവതിയുമായി ഹോട്ടലിൽ മുറിയെടുത്ത ലാന്റേ എന്നയാളാണ് മണിക്കൂറുകൾക്കകം ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരണപ്പെട്ടത്.
യുവതിക്കൊപ്പം ദീർഘ നേരത്തെ ലൈംഗിക ബന്ധത്തിന് ശേഷം ബാത്റൂമിൽ കുളിക്കാൻ കയറിയ ലാന്റേ ഉടൻ കുഴഞ്ഞ് വീഴുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ഇത് കണ്ട് പരിഭ്രാന്തയായ യുവതി ഹോട്ടൽ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഹോട്ടൽ അധികൃതർ പോലീസിനെ വിളിക്കുകയായിരുന്നു.
ഭക്ഷണാവശിഷ്ടങ്ങൾ വഴിയുപേക്ഷിക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി അധികൃതർ
മരണപ്പെട്ട ലാന്റേ പ്രാദേശിക രാഷ്ട്രീയ നേതാവാണ്. കൗൺസിലർ സ്ഥാനത്തേക്ക് മത്സരിച്ചയാളാണ് ലാന്റേ. ലാന്റേയുടെ മൃതദേഹം ഒൻഡോയിലെ മെഡിക്കൽ സയൻസസ് യൂണിവേഴ്സിറ്റിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അസ്വാഭാവിക മരണമായതിനാൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments