കൊച്ചി: കടവന്ത്ര എളംകുളത്ത് വാടകവീട്ടില്‍ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി റാം ബഹദൂര്‍ ബിസ്തിക്ക് മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമെന്ന് സൂചന. ഇയാളുടെ ഡല്‍ഹി ബന്ധങ്ങളെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ഇയാളുടെ കൊച്ചി ജീവിതം ദുരൂഹത നിറഞ്ഞതായിരുന്നുവെന്നും തുടര്‍ച്ചയായി ഡല്‍ഹി സന്ദര്‍ശിച്ചിരുന്നതായും അന്വേഷണ സംഘം വ്യക്തമാക്കി. അന്വേഷണസംഘം ഡല്‍ഹിയിലെത്തി ഇയാളുടെ ബന്ധങ്ങള്‍ അന്വേഷിച്ച ശേഷം നേപ്പാളിലേക്ക് തിരിച്ചാല്‍ മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
കൊല്ലപ്പെട്ട ഭഗീരഥി ധാമിയ്ക്കൊപ്പം കൊച്ചിയിലെ വാടകവീട്ടിലാണ് റാം ബഹദൂര്‍ ബിസ്തി താമസിച്ചിരുന്നത്. ഹെയര്‍ ഫിക്സിംഗ് സ്ഥാപനത്തിലാണ് ഇയാള്‍ ആദ്യം ജോലി ചെയ്തിരുന്നത്. പിന്നീട് ഇത് ഉപേക്ഷിക്കുകയായിരുന്നു. ഇതിനിടയിലാണ് തുടര്‍ച്ചയായി ഡല്‍ഹി സന്ദര്‍ശനങ്ങള്‍ നടത്തിയത്. മയക്കുമരുന്ന് മാഫിയയുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന സംശയത്തിലാണ് പോലീസ്. മുന്‍പ് ഇയാള്‍ നേപ്പാള്‍ സ്വദേശിനിയ്ക്കും രണ്ട് കുട്ടികളുമായി പനമ്പിള്ളി നഗറില്‍ താമസിച്ചിരുന്നു. മറ്റൊരു നേപ്പാള്‍ സ്വദേശിനിയുമായും ഇയാള്‍ക്ക് ബന്ധമുള്ളതായി അന്വേഷണസംഘം വ്യക്തമാക്കി. ഈ യുവതിയെ കൊച്ചിയില്‍ എത്തിച്ചിരുന്നോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
ഭഗീരഥിയുടെ മൃതദേഹം എറണാകുളം മെഡിക്കല്‍ കോളേജിലാണ് സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. രക്തബന്ധമുള്ള അടുത്ത ബന്ധുക്കളോട് കൊച്ചിയിലെത്താന്‍ പോലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Post Your Comments