തെലങ്കാന: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ 53-ാം ദിവസമായ ഞായറാഴ്ച തെലങ്കാനയിലെ ഗൊല്ലപള്ളിയിൽ എത്തിച്ചെർന്നിരിക്കുകയാണ്. തെലങ്കാനയിലെ തന്റെ യാത്രയുടെ അഞ്ചാം ദിവസത്തെ യാത്രക്കിടെ കുട്ടികൾക്കൊപ്പം കളിച്ചും ചിരിച്ചും ആടിത്തിമിർക്കുന്ന രാഹുൽ ഗാന്ധിയുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. 52 കാരനായ നേതാവ് പ്രായം വകവെയ്ക്കാതെ കുട്ടികളെ ഓടിത്തോൽപ്പിച്ചു.
പരിപാടിയുടെ വീഡിയോ യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ശ്രീനിവാസ് ബിവി ട്വീറ്റ് ചെയ്തിട്ടുണ്ട്. അതിൽ പങ്കെടുത്തവരുടെ ആഹ്ലാദങ്ങൾക്കിടയിൽ ഗാന്ധി ഓടുന്നത് കാണാം. വീഡിയോ ട്വിറ്ററിൽ ഇതിനോടകം 50,000-ത്തിലധികം ആളുകൾ കണ്ട് കഴിഞ്ഞു. നടത്തത്തിനിടെ സ്കൂൾ കുട്ടികളോട് തന്റെ കൂടെ ഓടാൻ പറഞ്ഞ അദ്ദേഹം ഓട്ടം ആരംഭിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള നീക്കത്തിൽ ഒന്ന് പകച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥരും തെലങ്കാന പിസിസി പ്രസിഡന്റ് രേവന്ത് റെഡ്ഡിയും മറ്റുള്ളവരും കൂടെ ഓടി. തെലങ്കാനയിലെ ജനങ്ങൾക്കൊപ്പം അദ്ദേഹം സംഘനൃത്തം ചെയ്യുന്നതിന്റെയും വീഡിയോ പുറത്തുവന്നിരുന്നു.
അതേസമയം, പാർട്ടി നേതാക്കളും കേഡറും ചേർന്ന് ഇന്ന് രാവിലെ ഇവിടെ നിന്ന് കാൽനട ജാഥ പുനരാരംഭിച്ചു, 22 കിലോമീറ്റർ ദൂരം സഞ്ചരിക്കുമെന്ന് കോൺഗ്രസ് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. നവംബർ നാലിന് യാത്രയ്ക്ക് ഒരു ദിവസത്തെ ഇടവേളയുണ്ടാകും. ദക്ഷിണേന്ത്യൻ സംസ്ഥാനത്തെ പാർട്ടി പ്രചാരണ വേളയിൽ വയനാട് എംപി ബുദ്ധിജീവികളുമായും കായിക, ബിസിനസ്, വിനോദ മേഖലകളിലെ പ്രമുഖർ ഉൾപ്പെടെ വിവിധ സമുദായ നേതാക്കളുമായും കൂടിക്കാഴ്ച നടത്തും.
रोक सको तो रोक लो….? pic.twitter.com/CGrtzDHJVP
— Srinivas BV (@srinivasiyc) October 30, 2022
Post Your Comments