അഞ്ചല്‍: ലക്ഷങ്ങള്‍ വില വരുന്ന നിരോധിത പാന്‍മസാല തോട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഏരൂര്‍ പഞ്ചായത്തിലെ കരിമ്പിന്കോണത്തു നിന്നും കോണത്ത് ജംഗ്ഷനിലേക്ക് പോകുന്ന പ്രധാന പാതയുടെ വശത്ത് ആളൊഴിഞ്ഞ ഭാഗത്തെ തോട്ടിലാണ് സംഭവം. പുകയില ഉല്പന്നങ്ങള് ചാക്കുകളിലും കാര്‍ബോഡ് പെട്ടികളിലുമായിട്ടാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
Read Also : യുവാവ് കുളത്തിൽ മരിച്ച നിലയിൽ : മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം
തോട്ടിലെ വെള്ളത്തിനു നിറം മാറ്റവും വല്ലാത്ത ദുര്‍ഗന്ധവും വമിച്ചതോടെ നാട്ടുകാരനായ രഞ്ജിത് ലാല്‍ എന്നയാള്‍ നടത്തിയ പരിശോധനയിലാണ് വന്‍തോതില്‍ പാന്‍ മസാല ശേഖരം കണ്ടെത്തിയത്. തുടര്‍ന്ന്, ജനപ്രതിനിധികളെ വിവരം അറിയിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്നു വിനോദ്, ഗ്രാമപഞ്ചായത്ത് അംഗം അഖില്‍ എന്നിവര്‍ സം്ഥലം സന്ദർശിച്ചതിന് ശേഷം വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു.
ഏരൂര്‍ എസ് ഐ ശരലാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പാന്‍ മസാല പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. കൂടുതല്‍ തെരച്ചിലില്‍ കരിമ്പിന്‍കോണം ഭാഗത്ത് നിന്നും രണ്ടു ചാക്കോളം പാന്‍ മസാലകൂടി കണ്ടെത്തി. ഏരൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.ജി വിനോദിന്റെ നേതൃത്വത്തിലുള്ള പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവികൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.
Post Your Comments