News

വിസിമാരോട് രാജി ആവശ്യപ്പെട്ടത് ചട്ടവിരുദ്ധമല്ല: ആവര്‍ത്തിച്ച് ഗവര്‍ണര്‍

ഡൽഹി: സംസ്ഥാനത്തെ സര്‍വ്വകലാശാലകളിലെ വിസിമാരോട് രാജി ആവശ്യപ്പെട്ടത് ചട്ടവിരുദ്ധമല്ലെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സുപ്രീംകോടതി വിധി നടപ്പിലാക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും നിസാര തകര്‍ക്കങ്ങളില്‍ ഏര്‍പ്പടാന്‍ താനില്ലെന്നും അദ്ദേഹം പറഞ്ഞു.

വേള്‍ഡ് മലയാളി ഫെഡറേഷന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കപ്പെടണമെന്നും തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ തയ്യാറാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

നവംബർ മൂന്നിന് പതാക ദിനം ആചരിക്കണം: ആഹ്വാനവുമായി ശൈഖ് മുഹമ്മദ്

മികച്ച മുന്നേറ്റം നടത്തിയ സംസ്ഥാനമാണ് കേരളമെന്ന് ഗവര്‍ണര്‍ പ്രശംസിച്ചു. ‘വിദ്യാഭ്യാസത്തിലും സാമൂഹിക പരിവര്‍ത്തനത്തിലും മുന്നില്‍ നില്‍ക്കുന്നവരാണ് കേരളീയര്‍. കേരളത്തിന് സമാനമായി മുന്നേറിയ മറ്റൊരു സംസ്ഥാനവും ഇന്ത്യയില്‍ ഇല്ല. കേരളത്തില്‍ ഗവര്‍ണര്‍ ആയപ്പോള്‍ സന്തോഷിച്ചു. സാമൂഹിക സംഘര്‍ഷമില്ലാതെ പരിവര്‍ത്തനം നടന്ന പ്രദേശമാണിത്. കേരളത്തോട് സ്‌നേഹം മാത്രമാണുള്ളത്,’ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button