അഹമ്മദാബാദ്: ഗുജറാത്തിൽ തൂക്കുപാലം തകർന്ന് അപകടം. മോർബിയിലാണ് തൂക്കുപാലം തകർന്ന് അപകടമുണ്ടായത്. അഞ്ചു ദിവസം മുൻപ് പുനർനിർമ്മാണം നടത്തിയ പാലമാണ് തകർന്നത്. അപകടമുണ്ടാകുമ്പോൾ അഞ്ഞൂറിലേറെ പേർ പാലത്തിലുണ്ടായിരുന്നു. ഗുജറാത്തി പുതുവത്സര ദിനത്തിലാണ് വീണ്ടും പാലം തുറന്നുകൊടുത്തത്. അതേസമയം, മേഖലയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ പ്രധാനമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
Read Also: ഷാരോണിന്റെ കൊലപാതകം: അമ്മാവൻ കരുതിവെച്ച കീടനാശിനിയാണ് ഉപയോഗിച്ചതെന്ന് ഗ്രീഷ്മ
Post Your Comments