കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ രണ്ട് കേസുകളിലായി മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിലായി. നല്ലളം ദേശത്ത് തെക്കേ പാടം എന്ന സ്ഥലത്ത് സി.കെ.ഹൗസില്‍ ഷാക്കില്‍(29) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും 14 ഗ്രാം എം.ഡി.എം.എ എക്സൈസ് പിടിച്ചെടുത്തു.
കോഴിക്കോട് കൊളത്തറയില്‍ വെച്ചാണ് ഷാക്കിറിനെ അറസ്റ്റ് ചെയ്തത്. 10 വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ ലഭിക്കുന്ന കമേഴ്‌സ്യല്‍ ക്വാണ്ടിറ്റി കേസാണിത്. ഇയാളെ കോഴിക്കോട് ജെഎഫ്‌സി കോടതി അഞ്ചില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. കോഴിക്കോട് നഗരത്തില്‍ ഉത്തരമേഖല എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് മേധാവി കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി. ശരത് ബാബുവിന്റെയും ഇന്റിലിജന്‍സ് ഇന്‍സ്‌പെക്ടര്‍ പ്രജിത്തിന്റെയും നേത്യത്വത്തില്‍ കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടി, ഉത്തരമേഖല എക്‌സൈസ് സ്‌ക്വാഡ് എന്നിവരുടെ നേതൃത്വത്തില്‍ ആണ് മിന്നല്‍ പരിശോധന നടത്തിയത്.
Read Also : കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ: പ്രഖ്യാപനവുമായി അബുദാബി
കോഴിക്കോട് നഗരത്തില്‍ ബൈക്കിൽ ലഹരി വില്പന നടത്തുന്ന യുവാവിനെയാണ് മറ്റൊരു കേസില്‍ പിടികൂടിയത്. പുത്തൂര്‍ സ്വദേശി ഗില്‍ഗാന്‍ ഹൗസില്‍ നൈജല്‍ റികസ്(29)എന്നയാളാണ് 70 ഗ്രാം ഹാഷിഷുമായി അറസ്റ്റിലായത്. മാവൂര്‍ റോഡില്‍ അമൃത ബിയര്‍ പാര്‍ലര്‍ എന്ന സ്ഥാപനത്തിന്റെ സമീപം വച്ചാണ് പ്രതിയെ എക്സൈസ് അറസ്റ്റ് ചെയ്തത്. പ്രതി മയക്കുമരുന്ന് വില്പനക്കായി ഉപയോഗിക്കുന്ന ബുള്ളറ്റും കസ്റ്റഡിയിലെടുത്തു. ഇയാളെ ജെഎഫ്‌സി കോടതി(3) മുമ്പാക ഹാജരാക്കി റിമാന്റ് ചെയ്തു.
Post Your Comments