കോട്ടയം: ബന്ധുവായ യുവാവിനെ ആക്രമിച്ച കേസില്‍ ഒരാൾ അറസ്റ്റിൽ. അതിരമ്പുഴ പടിഞ്ഞാറ്റും ഭാഗം നഹാസ് മന്‍സില്‍ മുഹമ്മദ് നിയാസാ (26)ണ് അറസ്റ്റിലായത്. ഏറ്റുമാനൂര്‍ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം ആണ് സംഭവം നടന്നത്. ഇയാൾ സിലോണ്‍ കവലയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ വീല്‍ സ്പാനര്‍ കൊണ്ട് അടിച്ചു തകര്‍ത്തു. തുടർന്ന്, ഡ്രൈവറെ കുത്തുകയുമായിരുന്നു. ബന്ധുക്കളായ ഇവര്‍ തമ്മിലുള്ള മുന്‍ വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചത്.
പരാതിയുടെ അടിസ്ഥാനത്തിൽ ഏറ്റുമാനൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. എസ്എച്ച്ഒ രാജേഷ് കുമാര്‍, എസ്ഐ പ്രശോഭ്, സിപിഒ പി.സി. സജി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments