തിരുവനന്തപുരം: പാറശാലയിൽ മരിച്ച ഷാരോൺ രാജിന്റെ ദുരൂഹ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺകുട്ടി അന്ധവിശ്വാസത്തിന് അടിമയായിരുന്നു എന്നാണ് ഷാരോണിന്റെ ബന്ധുക്കൾ പറയുന്നത്. പെൺകുട്ടിയുടെ ജാതക ദോഷം കൊണ്ട് ആദ്യ ഭർത്താവ് മരിക്കുമെന്നും രണ്ടാമത്തെ വിവാഹം നിലനിൽക്കുമെന്നുമാണ് കുട്ടി വിശ്വസിച്ചിരുന്നത്. പരിചയപ്പെട്ട് രണ്ട് മൂന്നു മാസത്തിനുള്ളില്‍ തന്നെ പെണ്‍കുട്ടി താലിയും കുങ്കുമവുമായി വന്ന് ഷാരോണിനെ കൊണ്ട് താലിക്കെട്ടിക്കുകയും കുങ്കുമം നെറ്റിയില്‍ ചാര്‍ത്തിക്കുകയും ചെയ്തു.
ഇതിന് ശേഷം മറ്റൊരു സൈനികനുമായി പെൺകുട്ടിയുടെ നിശ്ചയം കഴിഞ്ഞു. എന്നാൽ തന്റെ സമ്മതമില്ലാതെ എന്‍ഗേജ്‌മെന്റ് നടന്നെന്നാണ് ഷാരോണിനോട് പെൺകുട്ടി പറഞ്ഞത്. ശേഷം പറഞ്ഞു ആ കല്യാണം വീട്ടുകാര്‍ നീട്ടി വച്ചെന്ന്. ജാതകദോഷം കാരണം ആദ്യ ഭര്‍ത്താവ് നവംബറിന് മുന്‍പ് മരണപ്പെടുമെന്നാണ് കാരണമായി പറഞ്ഞത്. നവംബറില്‍ 23 വയസ് തികയും. അതിന് മുന്‍പ് വിവാഹം നടന്നാല്‍ ആദ്യ ഭര്‍ത്താവ് മരിക്കുമെന്നാണ് പറഞ്ഞത്. അതുകൊണ്ടാണ് വിവാഹം ഫെബ്രുവരിയിലേക്ക് മാറ്റിയെന്നാണ് പറഞ്ഞത്.
ഇരുവരും പ്രണയത്തിലായിരുന്നു. അവളെ വിവാഹം ചെയ്യണമെന്ന് ഷാരോണ്‍ പറഞ്ഞിരുന്നു. എന്‍ഗേജ്‌മെന്റ് കഴിഞ്ഞെന്ന് അറിയിച്ചപ്പോള്‍ ഷാരോണ്‍ ബന്ധത്തില്‍ നിന്ന് പിന്‍വാങ്ങി. എന്നാല്‍ പെണ്‍കുട്ടി വീണ്ടും ചാറ്റിലൂടെയും ഫോണ്‍ കോളുകളിലൂടെയും ബന്ധം പുനസ്ഥാപിച്ചു. തുടര്‍ന്ന്, നവംബറോടെ വിവാഹം നടത്താനിരിക്കുകയായിരുന്നു. ഇതിനിടയിലാണ് 14ന് വിളിച്ച് കഷായവും ജ്യൂസും കൊടുക്കുന്നത്. ആദ്യഭര്‍ത്താവ് മരിക്കുമെന്ന് അവള്‍ ഉറച്ചു വിശ്വസിച്ചിരുന്നു. എല്ലാ ദിവസവും വൈകുന്നേരം കുങ്കുമം ചാര്‍ത്തി നില്‍ക്കുന്ന ഫോട്ടോ വാട്‌സ്ആപ്പില്‍ അയച്ചുകൊടുക്കുമായിരുന്നു.
മകനെ കൊന്നതാണോയെന്ന് ഷാരോണിന്റെ പിതാവ് പെണ്‍കുട്ടിയോട് ചോദിച്ചപ്പോള്‍, അങ്ങനെയാണെങ്കില്‍ ജാതകദോഷം നിമിത്തമാണ്. ആ കുങ്കുമം മായച്ച് കളയാമെന്നാണ് പറഞ്ഞത്. അവളുടെ മനസില്‍ കുങ്കുമം തൊട്ടത് കൊണ്ട് ഷാരോണാണ് ആദ്യഭര്‍ത്താവ്. ഷാരോണ്‍ മരിച്ച് കഴിഞ്ഞാല്‍ ഇനിയൊരു വിവാഹജീവിതം സമ്പൂര്‍ണ്ണമാകുമെന്ന് അന്ധ വിശ്വാസമുണ്ടായിരുന്നു. കയ്പ്പ് അറിയാന്‍ കൊടുത്തെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. അങ്ങനെയാണെങ്കില്‍ സ്പൂണില്‍ കൊടുത്താല്‍ പോരേ. 100 എംഎല്‍ കൊടുക്കുന്നത് എന്തിനാണ്. കൊല്ലുക തന്നെയായിരുന്നു ഉദ്ദേശ്യം എന്നാണ് ബന്ധുക്കളുടെ ആരോപണം.
Post Your Comments