തിരുവനന്തപുരം: അഡ്മിറ്റാകാന്‍ ആവശ്യപ്പെട്ട വനിതാ ഡോക്ടറെ രോഗി തല്ലി. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടറായ ശോഭയെയാണ് മണക്കാട് സ്വദേശി വസീര്‍ (25) മര്‍ദ്ദിച്ചത്. പ്രതിയെ കന്റോണ്‍മെന്റ് പോലീസ് കസ്റ്റഡിയിലെടുത്തു.
ജനറല്‍ ആശുപത്രിയില്‍ മൂത്രത്തില്‍ കല്ലിന് ചികിത്സ തേടി എത്തിയ വസീറിനോട് ഡോക്ടര്‍ അഡ്മിറ്റാകാന്‍ ആവശ്യപ്പെടുകയായിരുന്നു. പെട്ടെന്ന് അക്രമാസക്തനായ ഇയാൾ ഡോക്ടറെ മര്‍ദ്ദിക്കുകയായിരുന്നു.
സപ്ലൈകോ ഓഫീസില്‍ മോഷണം : മൂന്ന് പേർ പിടിയിൽ
നേരത്തെ കൊല്ലം ജില്ലാ ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരനെ രോഗിയുടെ കൂട്ടിരിപ്പുകാർ ആക്രമിച്ചിരുന്നു. രോഗികൾക്ക് മാത്രമുള്ള ലിഫ്റ്റിൽ കയറാൻ അനുവദിക്കാത്തതിനെ ചൊല്ലിയുണ്ടായ തർക്കമാണ് മർദ്ദനത്തിലേക്ക് നയിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് ആശുപത്രി ജീവനക്കാർ ഒപി നിർത്തി വെച്ച് പ്രതിഷേധിച്ചിരുന്നു.
Post Your Comments