തിരുവനന്തപുരം: കന്നുകാലി വളർത്തലിൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് അനന്ത സാദ്ധ്യതയുണ്ടെന്ന് മൃഗ സംരക്ഷണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ. കന്നുകാലികളെ ഒ.എൽ.എക്സ് വഴി വിൽക്കാമെന്നും, ഇവയ്ക്ക് ആവശ്യമായ തീറ്റകൾ സ്വിഗ്ഗി, സൊമാറ്റോ മാതൃകയിൽ ആപ്പ് ഉണ്ടാക്കി അത് വഴി വാങ്ങാമെന്നും ശിവശങ്കർ പറഞ്ഞു. ഫാമുകൾക്ക് അക്രഡിറ്റേഷൻ, പാലുൽപ്പന്നങ്ങൾക്ക് ഓൺലൈൻ വിപണി തുടങ്ങിയ നിർദേശങ്ങളാണ് ശിവശങ്കർ മുന്നോട്ടു വച്ചത്.
‘കന്നുകാലി വളർത്തൽ പ്രോത്സാഹിപ്പിക്കാനായി സാങ്കേതിക വിദ്യകളുടെ സഹായം തേടണം. കന്നുകാലി തീറ്റ അടക്കമുള്ള കാർഷിക ആവശ്യങ്ങൾക്കായി സ്വിഗ്ഗി, സൊമാറ്റോ മാതൃകയിലും മൃഗങ്ങളുടെ വിൽപ്പനയ്ക്ക് ഒഎൽഎക്സ് മാതൃകയിലും ആപ്പുകൾ ഒരുക്കാം. ഇത്തരം സാങ്കേതിക വിദ്യകളുമായി സ്റ്റാർട്ടപ്പുകൾ മുന്നോട്ട് വന്നാൽ സർക്കാർ അവസരം ഒരുക്കും’, എം. ശിവശങ്കർ.
സ്റ്റാർട്ടപ്പ് മിഷൻ ടെക്നോപാർക്കിൽ സംഘടിപ്പിച്ച ഇന്റർനെറ്റ് ഒഫ് തിംഗ്സ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വർണക്കടത്ത് കേസിൽ പുതിയ വിവാദങ്ങൾ ഉയർന്നതിന് ശേഷം ഇതാദ്യമായാണ് ശിവശങ്കർ ഒരു പൊതുചടങ്ങിൽ പങ്കെടുക്കുന്നത്.
Post Your Comments