
മുംബൈ: തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറാണെന്ന വെളിപ്പെടുത്തലുമായിബോളിവുഡ് താരം കങ്കണ റണാവത്ത്. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്ന് മത്സരിക്കാൻ താൻ തയ്യാറാണെന്ന് കങ്കണ പറഞ്ഞു. ജനങ്ങൾ ആവശ്യപ്പെടുകയാണെങ്കിൽ, ബിജെപി ടിക്കറ്റ് നൽകിയാൽ തെരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറാണെന്ന് താരം വ്യക്തമാക്കി.
രാഷ്ട്രീയത്തിൽ പ്രവേശിച്ച് പൊതുസേവനം ചെയ്യാൻ തയ്യാറാണെന്ന സൂചനയും കങ്കണ നൽകി. എല്ലാത്തരം പങ്കാളിത്തത്തിനും താൻ തയ്യാറാണെന്ന് താരം പറഞ്ഞു. ഹിമാചൽ പ്രദേശിലെ ആളുകൾ തനിക്ക് സേവിക്കാൻ അവസരം നൽകിയാൽ അത് വളരെ മികച്ചതായിരിക്കുമെന്നും കങ്കണ പറഞ്ഞു. പ്രധാനമന്ത്രി മോദിയും രാഹുൽ ഗാന്ധിയും പ്രതിയോഗികളാണെന്നത് സങ്കടകരമാണെന്നും എന്നാൽ, തനിക്ക് എതിരാളിയില്ലെന്ന് മോദിജിക്ക് അറിയാമെന്നും കങ്കണ കൂട്ടിച്ചേർത്തു.
സ്വർണക്കടത്തു കേസില്‍ സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരാകാൻ കപിൽ സിബലിന് നൽകുന്നത് ലക്ഷങ്ങൾ
ആം ആദ്മി പാർട്ടിയുടെ വ്യാജ വാഗ്ദാനങ്ങളിൽ ഹിമാചൽ പ്രദേശ് വീഴില്ല എന്ന് കങ്കണ പറഞ്ഞു. ഹിമാചലിലെ ജനങ്ങൾക്ക് സൗരോർജ്ജമുണ്ട്. പച്ചക്കറികൾ സ്വയം വിളയിക്കുന്നു. ഹിമാചലിൽ എഎപിയുടെ സൗജന്യങ്ങൾ പ്രവർത്തിക്കില്ലെന്നും കങ്കണ വ്യക്തമാക്കി.
Post Your Comments