Latest NewsNewsBusiness

ഫ്ലിപ്കാർട്ട്: നടപ്പു സാമ്പത്തിക വർഷം 31 ശതമാനം വരുമാന വളർച്ച

പ്രധാനമായും മാർക്കറ്റ് പ്ലേസ്, പരസ്യം, കളക്ഷൻ എന്നിവയാണ് ഫ്ലിപ്കാർട്ടിന്റെ പ്രധാന വരുമാന സ്രോതസ്

നടപ്പു സാമ്പത്തിക വർഷത്തിൽ ഉയർന്ന വരുമാന വളർച്ചയുമായി പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ട്. കണക്കുകൾ പ്രകാരം, 31 ശതമാനം വരുമാന വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്. അതേസമയം, വരുമാനം കൂടിയിട്ടും പ്രവർത്തന രംഗത്ത് നഷ്ടമാണ് രേഖപ്പെടുത്തിയത്. ഗതാഗതം, വിപണനം, നിയമപരമായ ചിലവുകൾ എന്നിവ കാരണമാണ് തിരിച്ചടികൾ നേരിട്ടത്. ഇത്തവണ അറ്റനഷ്ടം 51 ശതമാനം ഉയർന്ന് 4,362 കോടി രൂപയായി.

പ്രധാനമായും മാർക്കറ്റ് പ്ലേസ്, പരസ്യം, കളക്ഷൻ എന്നിവയാണ് ഫ്ലിപ്കാർട്ടിന്റെ പ്രധാന വരുമാന സ്രോതസ്. ഇത്തവണ ലോജിസ്റ്റിക്സ് മേഖലയിൽ നിന്ന് 3,848 കോടി രൂപയും, പരസ്യങ്ങൾ വഴി 2,083 കോടി രൂപയും നേടിയിട്ടുണ്ട്. മാർക്കറ്റ് പ്ലേസ് സേവനങ്ങളിൽ നിന്നുള്ള വരുമാനം 2,823 കോടി രൂപയാണ്.

Also Read: മാരുതി സുസുക്കി: രണ്ടാം പാദ ഫലങ്ങളിൽ വൻ മുന്നേറ്റം

ഫ്ലിപ്കാർട്ടിന് പുറമേ, പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ മിന്ത്രയുടെ പ്രവർത്തന വരുമാനവും ഉയർന്നിട്ടുണ്ട്. നടപ്പ് സാമ്പത്തിക വർഷം പ്രവർത്തന വരുമാനം 45 ശതമാനം ഉയർന്ന് 3,501.2 കോടി രൂപയായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button