രണ്ടാം പാദ ഫലങ്ങൾ പുറത്തുവിട്ട് പ്രമുഖ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി. സെപ്തംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ മികച്ച മുന്നേറ്റമാണ് കാഴ്ചവച്ചത്. കണക്കുകൾ പ്രകാരം, 2,112.5 കോടി രൂപയാണ് അറ്റാദായം കൈവരിച്ചിരിക്കുന്നത്. മുൻ വർഷം ഇതേ കാലയളവിൽ, 486.9 കോടി രൂപയുടെ അറ്റാദായം മാത്രമാണ് കൈവരിച്ചത്.
ഇത്തവണ വാഹന വിൽപ്പന വൻ തോതിൽ ഉയർന്നത് വരുമാനത്തിലും പ്രതിഫലിച്ചിട്ടുണ്ട്. ആഭ്യന്തര വിപണിയിൽ മാത്രം 4,54,200 യൂണിറ്റുകളാണ് വിറ്റഴിച്ചിട്ടുള്ളത്. കൂടാതെ, ഈ കാലയളവിൽ 63,195 വാഹനങ്ങൾ കയറ്റുമതിയും ചെയ്തിട്ടുണ്ട്.
ജൂലായിൽ ആരംഭിച്ച് സെപ്തംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ 29,942 കോടി രൂപയാണ് വരുമാനം നേടിയത്. മുൻ വർഷം ഇതേ കാലയളവിൽ 20,550 രൂപയാണ് വരുമാനം.
Post Your Comments