ഡല്‍ഹി: ബിജെപിയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ബിജെപിയില്‍ ചേര്‍ന്നാല്‍ ഒരു അന്വേഷണവും കേന്ദ്ര ഏജന്‍സികളും ഒരാളെയും വേട്ടയാടില്ലെന്നും താന്‍ ആം ആദ്മി പാര്‍ട്ടി നേതാവായതിനാലാണ് ഇരയാക്കപ്പെട്ടതെന്നും മനീഷ് സിസോദിയ പറഞ്ഞു. കേന്ദ്ര ഏജന്‍സികളുടെ പ്രവര്‍ത്തനത്തില്‍ സൂതാര്യതയില്ലെന്നും അദ്ദേഹം ആരോപിച്ചു.
ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ സിസോദിയയെ സിബിഐ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.
‘ബിജെപി വൃത്തികെട്ട രാഷ്ട്രീയത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള നിയമസഭാംഗങ്ങളെ അവര്‍ വേട്ടയാടുകയാണ്. അങ്ങനെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കുകയാണ്. ഒക്ടോബര്‍ 28 ന് ബിജെപിയുടെ അത്തരമൊരു നീക്കം വ്യക്തമാകുന്ന ഒരു കോള്‍ റെക്കോര്‍ഡിംഗ് കണ്ടെത്തി. ബിജെപിയുടെ ഒരു ഏജന്റ് ഭാരത് രാഷ്ട്ര സമിതി എംഎല്‍എമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതാണ് കോള്‍ റെക്കോഡിങ്ങില്‍ വ്യക്തമായത്’ മനീഷ് സിസോദിയ ആരോപിച്ചു.
കൈപ്പാട് അരി: ആദ്യ ചരക്ക് യുഎഇയിലേക്ക് അയച്ചു
ബിആര്‍എസ് എംഎല്‍എമാര്‍ക്ക് പണവും കാറും നല്‍കുമെന്ന് ബിജെപിയുടെ ഏജന്റ് തുറന്ന് പറയുന്നുണ്ടെന്ന് സിസോദിയ ആരോപിച്ചു. ‘നിങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ ഒരു ഏജന്‍സിയും നിങ്ങളെ വേട്ടയാടില്ലെന്ന് ബിജെപിയുടെ ഏജന്റ് ബിആര്‍എസ് എംഎല്‍എമാരോട് പറഞ്ഞതായും സിസോദിയ വ്യക്തമാക്കി.
Post Your Comments