കൊല്ലം: ചടയമംഗലം മന്ത്രവാദ കേസിലെ മുഖ്യ പ്രതി അബ്ദുൾ ജബ്ബാറിനെതിരെ പുതിയ പരാതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നഗ്നപൂജ നടത്തിയെന്നാണ് ഇയാൾക്കെതിരെയുള്ള പുതിയ പരാതി. ഇതുപ്രകാരം ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
Read Also : ഷാരോൺ രാജിന്റെ മരണം: അന്വേഷണം ഊർജിതമാക്കി പോലീസ്: ബന്ധുക്കളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും
അബ്ദുൾ ജബാറും സംഘവും പെൺകുട്ടികളെ ചൂഷണം ചെയ്ത് നടത്തുന്ന മന്ത്രവാദ പ്രവർത്തനങ്ങളെ സംബന്ധിച്ച വിവരങ്ങൾ പുറത്തു വന്നതിനെ തുടര്‍ന്നാണ് കൂടുതൽ പേർ പരാതിയുമായി രംഗത്ത് വരുന്നത്. മൂന്ന് വർഷം മുമ്പ് തന്നെ അബ്ദുൾ ജബാറും സിദ്ധിഖും, ശ്രുതിയും ചേർന്ന് കന്യക പൂജ നടത്തിയെന്ന പരാതിയാണ് പൂയപ്പള്ളി സ്റ്റേഷനിൽ ലഭിച്ചത്.
പെൺകുട്ടി സ്കൂളിലെ ചൈൽഡ് ലൈനിൽ നൽകിയ പരാതി പൊലീസിന് കൈമാറുകയായിരുന്നു. പ്രതികൾ എല്ലാവരും ഒളിവിലാണ്. ഇവർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്.
Post Your Comments