തിരുവനന്തപുരം: പാറശാലയിലെ ഷാരോൺ രാജിന്റെ മരണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. ഷാരോണിന്റെ ബന്ധുക്കളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. ഫോറൻസിക് സയൻസ് ലാബിൽ നിന്ന് ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം ലഭിച്ച ശേഷമാകും മറ്റ് നടപടികൾ.
ബി.എസ്.സി റേഡിയോളജി വിദ്യാര്‍ഥിയായ ഷാരോണ്‍ ഈമാസം 14നാണ് കാരക്കോണത്ത് പെണ് സുഹൃത്തിന്റെ വീട്ടില്‍ പോയത്. അവശനായ ഷാരോണിനെ സുഹൃത്താണ് തിരികെ വീട്ടിലെത്തിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
സംഭവം കൊലപതകമാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കാരക്കോണത്തെ പെണ് സുഹൃത്തിന്റെ വീട്ടില്‍ പോയ ഷാരോണ്‍ തിരിച്ചെത്തിയപ്പോള്‍ അവശനിലയിലായിരുന്നു. സുഹൃത്ത് വീട്ടില്‍ വച്ച് നല്കിയ പാനീയം കുടിച്ചതോടെയാണ് ഷാരോണ്‍ അവശനായതെന്നാണ് ആരോപണം.
Post Your Comments