Latest NewsNewsTechnology

സോഷ്യൽ മീഡിയ: ഉപയോക്തൃ പരാതികൾ സമർപ്പിക്കാൻ പുതിയ സേവനം അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രം

ഇൻഫോർമേഷൻ ടെക്നോളജി റൂൾസ്- 2021 ൽ മാറ്റങ്ങൾ വരുത്തിയാണ് പുതിയ പാനലുകൾ രൂപീകരിക്കുന്നത്

വിവിധ തരത്തിലുള്ള സോഷ്യൽ മീഡിയകൾ ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം പേരും. എന്നാൽ, സോഷ്യൽ മീഡിയകളിൽ ഒളിഞ്ഞും തെളിഞ്ഞും നിരവധി പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. അത്തരത്തിൽ സോഷ്യൽ മീഡിയകൾ വഴി ഉപയോക്താക്കൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഒരുങ്ങുകയാണ് കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, സോഷ്യൽ മീഡിയകളുടെ ഉള്ളടക്കത്തെയും മറ്റു പ്രശ്നങ്ങളെയും കുറിച്ചുള്ള പരാതികൾ പരിഹരിക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിക്കും. ഇൻഫോർമേഷൻ ടെക്നോളജി റൂൾസ്- 2021 ൽ മാറ്റങ്ങൾ വരുത്തിയാണ് പുതിയ പാനലുകൾ രൂപീകരിക്കുന്നത്.

പുതിയ സംവിധാനം നിലവിൽ വരുന്നതോടെ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുമായി ബന്ധപ്പെട്ട് ഉപയോക്താക്കൾ നൽകുന്ന പരാതി 24 മണിക്കൂറിനുള്ളിൽ അംഗീകരിക്കാനും 15 ദിവസത്തിനുള്ളിൽ പരിഹരിക്കാനും സാധിക്കും. കൂടാതെ, സ്വീകരിച്ച നടപടിയിൽ അതൃപ്തിയുളള ഏതൊരു വ്യക്തിക്കും 30 ദിവസത്തിനുള്ളിൽ അപ്പീൽ കമ്മിറ്റിക്ക് അപ്പീലുകൾ സമർപ്പിക്കാനും കഴിയുന്നതാണ്.

Also Read: വിഴിഞ്ഞം സമരം അവസാനിപ്പിക്കണം: മന്ത്രി അഹമ്മദ് ദേവർകോവിൽ

പ്രധാനമായും കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വസ്തുക്കൾ മുതൽ നഗ്നത, വ്യാപാര മുദ്ര, പേറ്റന്റ് ലംഘനങ്ങൾ, തെറ്റായ വിവരങ്ങൾ, ആൾമാറാട്ടം, ഐക്യത്തിന് ഭീഷണി ഉയർത്തുന്ന ഉള്ളടക്കം തുടങ്ങിയവയാണ് ഉൾപ്പെടുത്തുക. ഉടൻ തന്നെ കമ്മിറ്റികൾ രൂപീകരിക്കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button