Latest NewsNewsIndia

വ്യാജരേഖ ചമച്ച് അപകീര്‍ത്തികരമായ വാര്‍ത്ത നൽകി: ദ വയറിനെതിരെ പരാതി നല്‍കി ബിജെപി നേതാവ് അമിത് മാളവ്യ

ഡൽഹി: വ്യാജരേഖ ചമച്ച് അപകീര്‍ത്തികരമായ വാര്‍ത്ത നൽകിയ സംഭവത്തിൽ വാര്‍ത്താ വെബ്സൈറ്റായ ദി വയറിനും മുതിര്‍ന്ന എഡിറ്റര്‍മാര്‍ക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ. അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയെന്നാരോപിച്ച്, ഡല്‍ഹി പോലീസ് ആസ്ഥാനത്തെ സ്പെഷ്യല്‍ പോലീസ് കമ്മീഷണര്‍ക്കാണ് അമിത് മാളവ്യ പരാതി നല്‍കിയത്. മെറ്റായുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റാഗ്രാമിലെ പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ മാളവ്യയ്ക്ക് പ്രത്യേക അധികാരമുണ്ടെന്ന് അവകാശപ്പെട്ട് ദി വയറിൽ വന്ന റിപ്പോര്‍ട്ടുകള്‍ക്കെതിരെയാണ് പരാതി.

തന്റെ പ്രശസ്തി അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് ദി വയര്‍ വ്യാജരേഖ ചമച്ചതായി അമിത് മാളവ്യ നല്‍കിയ പരാതിയില്‍ പറയുന്നു. സ്ഥാപനത്തിന്റെ സ്ഥാപക എഡിറ്റര്‍മാരായ സിദ്ധാര്‍ത്ഥ് വരദരാജന്‍, സിദ്ധാര്‍ത്ഥ് ഭാട്ടിയ, എംകെ വേണു, ഡെപ്യൂട്ടി എഡിറ്റര്‍ ജാഹ്നവി സെന്‍ എന്നിവര്‍ക്കെതിരെ ‘വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, പ്രശസ്തിക്ക് ഹാനി വരുത്തല്‍’ എന്നിവയ്ക്ക് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു : യുവാവിന് 19 വർഷം കഠിന തടവും പിഴയും

ബിജെപിയുടെ ഐടി സെല്‍ മേധാവിയായ അമിത് മാളവ്യയ്ക്ക് മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ ചില പ്രത്യേകാവകാശങ്ങളുണ്ടെന്ന് ദി വയര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. മെറ്റയുടെ കമ്മ്യൂണിക്കേഷന്‍ മേധാവി, ആന്‍ഡി സ്റ്റോണ്‍ ഈ റിപ്പോർട്ടുകള്‍ തള്ളി രംഗത്തെത്തി. ദി വയര്‍ പ്രസിദ്ധീകരിച്ച രേഖകള്‍ കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ റിപ്പോര്‍ട്ടുകള്‍ പിന്‍വലിച്ച ദി വയര്‍, സംഭവത്തില്‍ മാപ്പ് ചോദിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് അമിത് മാളവ്യ കമ്പനിക്കെതിരെ പരാതി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button