![](/wp-content/uploads/2022/10/arre-16.jpg)
കോട്ടയം: കളളുഷാപ്പിലെ സംഘര്‍ഷത്തില്‍ പരുക്കേറ്റയാള്‍ ചികില്‍സയിലിരിക്കെ മരിച്ച കേസില്‍ ഒളിവില്‍ പോയ പ്രതി പിടിയില്‍. പാലാ പൂവരണി ഇടമറ്റം സ്വദേശി അനീഷാണ് അറസ്റ്റിലായത്. രണ്ടാഴ്ചയായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പാല പൊലീസ് ആണ് പിടികൂടിയത്.
പാലായില്‍ ഈ മാസം പതിനെട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇടമറ്റം ചീങ്കല്ലേൽ ഷാപ്പിനു സമീപത്തു വച്ച് മദ്യപാനവുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തെ തുടർന്ന് അനീഷ് നാട്ടുകാരനായ സുരേഷിനെ കോണ്‍ക്രീറ്റ് കട്ട കൊണ്ട് എറിഞ്ഞിട്ടിരുന്നു.
Read Also : വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന പച്ചക്കറികൾ!
തുടർന്ന്, പരിക്കേറ്റ് ചികിത്സയിലിരിക്കെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് സുരേഷ് മരിക്കുകയായിരുന്നു. ഇതിനു പിന്നാലെ ഒളിവില്‍ പോയ അനീഷിനെതിരെ പൊലീസ് മനപൂര്‍വമുളള നരഹത്യയ്ക്ക് കേസെടുത്തിരുന്നു.
പ്രതിയ്ക്കായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് പൊലീസ് തെരച്ചിൽ നടത്തിയത്. പാലാ ഡിവൈഎസ്പി എ.ജെ.തോമസിന്‍റെ നേതൃത്വത്തിൽ രണ്ടാഴ്ചയോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് അനീഷിനെ അറസ്റ്റ് ചെയ്തത്.
Post Your Comments