KeralaLatest NewsNews

പാവങ്ങളോട് സംസാരിക്കാത്ത മുഖ്യമന്ത്രി എന്തിനാണ് കേരളത്തില്‍, വിഴിഞ്ഞം സമരത്തില്‍ പ്രതികരണവുമായി വി.ഡി സതീശൻ 

തിരുവനന്തപുരം: പാവങ്ങളോട് സംസാരിക്കാത്ത മുഖ്യമന്ത്രി എന്തിനാണ് കേരളത്തിലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കണമെന്നും ഇനിയും അതിന്‌ തയ്യാറായില്ലെങ്കിൽ തീഷ്ണമായ സമരം കാണേണ്ടി വരുമെന്നും വി.ഡി സതീശൻ പറഞ്ഞു.

‘മുഖ്യമന്ത്രി മുൻകൈ എടുത്ത് പ്രശ്നം ചർച്ച ചെയ്യണം. 5000 രൂപയ്ക്ക് വീട് കിട്ടുമോ.? പ്രായോഗികമായ തീരുമാനമെടുക്കണം.

മുഖ്യമന്ത്രിക്ക് എന്താ ഇത്ര ഈഗോ. നിങ്ങളെന്താ മഹാരാജാവാണോ. ജനങ്ങൾ തെരഞ്ഞെടുത്ത ആളല്ലേ നിങ്ങൾ. ആരോടാണ് ഈ അഹങ്കാരവും ധാർഷ്ട്യവും ധിക്കാരവും. ഒന്ന് ആ പാവങ്ങളെ പോയി കാണണം.

വികസനത്തിന്‍റെ ഇരകളാണ് മത്സ്യത്തൊഴിലാളികൾ. അവരെ സംരക്ഷിക്കണം. കാലാവസ്ഥ വ്യതിയാനം കൊണ്ട് എല്ലായിടത്തും തീരശോഷണമുണ്ട്. പക്ഷേ ആ അളവിലല്ല വിഴിഞ്ഞത്തേത്. തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് തീരശോഷണം കൂടി. മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ വീടുകൾ കടലെടുക്കുന്നു. മുതലപ്പൊഴിയിലും അപകടരമായ സ്ഥിതി ആണ്. 60 മത്സ്യത്തൊഴിലാളികൾ മരിച്ചു’ വി.ഡി സതീശൻ പറഞ്ഞു.

വിഴി‍ഞ്ഞം സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് തിരുവനന്തപുരം ഡി.സി.സി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധർണ വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button