KollamKeralaNattuvarthaLatest NewsNews

സോഷ്യൽമീഡിയയിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു : യുവാവ് പിടിയിൽ

കൊല്ലം പെരിനാട് വെള്ളിമൺ ചേറ്റുകടവ് കരയിൽ ചരുവിൽ പുത്തൻവീട്ടിൽ പ്രിൻസിനെ (അക്കുട്ടൻ - 21)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്

ചാരുംമൂട്: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. കൊല്ലം പെരിനാട് വെള്ളിമൺ ചേറ്റുകടവ് കരയിൽ ചരുവിൽ പുത്തൻവീട്ടിൽ പ്രിൻസിനെ (അക്കുട്ടൻ – 21)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നൂറനാട് സി ഐ, പി ശ്രീജിത്തും സംഘവും ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

നൂറനാട് സ്വദേശിനിയായ പതിനാറുകാരി പെൺകുട്ടിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും പ്രണയം നടിച്ച് വശീകരിച്ച് കുണ്ടറ ഉള്ള പ്രതിയുടെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു. മാതാവിന്റെ പരാതിയിലാണ് അന്വേഷണം നടത്തി പൊലീസ് കേസെടുത്തത്.

Read Also : കുവൈത്ത്- തിരുവനന്തപുരം വിമാന സർവ്വീസ് ആരംഭിക്കാൻ ജസീറ എയർവേയ്‌സ്

കുണ്ടറയിലുള്ള വീടിന് സമീപത്തു നിന്നും പ്രതിയേയും പെൺകുട്ടിയെയും പൊലീസ് കണ്ടെത്തുകയായിരുന്നു. പ്രതി നിരവധി അടിപിടി കേസുകളിൽ ഉൾപ്പെട്ട ആളാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button