ന്യൂഡല്‍ഹി: കനത്ത നഷ്ടം നേരിട്ടതോടെ നാലിലൊരു വിഭാഗം ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങി എജ്യൂക്കേഷണല്‍ കമ്പനി ബൈജൂസ്. 12,000ത്തോളം ജീവനക്കാരെ ബൈജൂസ് പിരിച്ചുവിടുമെന്നാണ് റിപ്പോര്‍ട്ട്. ബിസിനസ് വെബ്‌സൈറ്റായ ദ മോണിങ് കോണ്‍ടക്സ്റ്റ് ഡോട്.കോം ആണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
Read Also: ‘ഞാൻ വളരെ ആവേശത്തിലാണ്’: നരേന്ദ്ര മോദിയ്ക്ക് നന്ദി പറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്
ആറ് മാസത്തിനിടെ 2500 ജീവനക്കാരെ കുറക്കുമെന്നായിരുന്നു കമ്പനി സഹസ്ഥാപക ദിവ്യ ഗോകുല്‍നാഥും ചീഫ് ഓപറേറ്റിങ് ഓഫീസര്‍ മൃണാല്‍ മോഹിതും അറിയിച്ചിരുന്നത്. എന്നാല്‍ പ്രതിസന്ധി രൂക്ഷമായതോടെയാണ് കൂടുതല്‍ കടുത്ത നടപടികളിലേക്ക് ബൈജൂസ് കടന്നത്.
2021 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 4,588 കോടിയാണ് ബൈജൂസിന്റെ നഷ്ടം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 19 മടങ്ങ് കൂടുതലാണ് നഷ്ടം. 2021ലെ വരുമാനം 2511 കോടിയില്‍നിന്ന് 2428 കോടിയായി ചുരുങ്ങുകയും ചെയ്തിരുന്നു.
Post Your Comments