ചെറുതോണി: തൊഴിലുറപ്പു ജോലിക്കിടെ സ്ത്രീത്തൊഴിലാളിയെ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. പെരിയാർവാലി പകുതിപ്പാലം കോതമ്പനാനിയിൽ നവീൻ (42) ആണ് പൊലീസ് പിടിയിലായത്. മുരിക്കാശേരി പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൊഴിലാളിയുടെ വസ്ത്രങ്ങൾ വലിച്ചുകീറി അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു. കൂടെയുള്ള തൊഴിലാളികൾ തടയാൻ ശ്രമിച്ചെങ്കിലും ഇവരെ കത്തി വീശി ഭീഷണിപ്പെടുത്തി.
Read Also : കാഴ്ച പരിമിതിയുള്ളവരുടെ ടി20 ലോകകപ്പിന്റെ ബ്രാൻഡ് അംബാസഡറായി യുവരാജ് സിംഗ്
കഞ്ചാവ് ഉൾപ്പെടെയുള്ള മാരക മയക്കുമരുന്നിന് അടിമയായ പ്രതി സ്ഥിരം ശല്യക്കാരനാണെന്ന് പ്രദേശവാസികൾ പറയുന്നു. ആക്രമണത്തിൽ പരിക്കേറ്റ തൊഴിലാളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒളിവിലായിരുന്ന പ്രതിയെ ഇന്നലെ രാവിലെയാണ് വീടിനു സമീപത്തു നിന്നും പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments