ചെന്നൈ: ഗൃഹപ്രവേശത്തിന് മുമ്പായി ഐശ്വര്യത്തിന് വേണ്ടി പൂവന് കോഴിയെ ബലി നല്കാന് പോയ ആള് 20 അടി താഴ്ചയുള്ള കുഴിയിലേക്ക് വീണു മരണപ്പെട്ടു. 70 കാരനായ രാജേന്ദ്രനാണ് മരണപ്പെട്ടത് . തമിഴ്നാട്ടിലെ ചെന്നൈയിലാണ് സംഭവം .
പല്ലാവരത്തിനടുത്തുള്ള പൊഴിച്ചലൂരില്‍ ലോകേഷ് എന്നയാളുടെ വീടിന്റെ ഗൃഹപ്രവേശനത്തിനു വേണ്ടി മൂന്നു നിലയുള്ള വീട്ടില്‍ രാജേന്ദ്രന് കോഴിയുമായി എത്തി. ലോകേഷ് ആണ് രാജേന്ദ്രനോട് കോഴിയെ ബലി നല്കാന് ആവശ്യപ്പെട്ടത്.
ന്നാല് പുതിയ വീട്ടില്‍ ലിഫ്റ്റ് സ്ഥാപിക്കാന്‍ വേണ്ടി എടുത്ത കുഴിയിലേക്ക് രാജേന്ദ്രന് കാല്‍വഴുതി വീഴുകയായിരുന്നു .കോഴിയുമായി ബലിനല്കാന് മൂന്നാം നിലയില്‍ എത്തിയപ്പോഴാണ് രാജേന്ദ്രന് 20 അടി താഴ്ചയില്‍ ഉള്ള കുഴിലേക്ക് പതിച്ചത്. ബലി നല്കാന് വേണ്ടി രാജേന്ദ്രന് പോയി മണിക്കൂറുകള്‍ ആയിട്ടും തിരിച്ചു വരാത്തതിനെ തുടര്‍ന്ന് വീട്ടുകാരും ലോകേഷും അന്വേഷിച്ചിറങ്ങി.തുടര്‍ന്ന് പലസ്ഥലത്തും തിരഞ്ഞെങ്കിലും രാജേന്ദ്രനെ കണ്ടെത്താന്‍ ആയില്ല.തുടര്‍ന്ന് ലിഫ്റ്റ് പണിയാന്‍ വേണ്ടി കുഴിച്ച കുഴിയില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന രാജേന്ദ്രനാണ് ലോകേഷ് കണ്ടത്.
ഇയാളുടെ തൊട്ടടുത്തായി കൊല്ലാന്‍ കൊടുത്തു വിട്ട കോഴി നില്ക്കുന്നുണ്ടായിരുന്നു. പരിക്കേറ്റ രാജേന്ദ്രനെ ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല .27 അടി താഴ്ചയിലേക്ക് ആണ് ഇയാള്‍ കോഴിയുമായി വീണത്. കോഴിയ്ക്ക് ഒന്നും സംഭവിച്ചില്ല എന്നാല്‍ രാജേന്ദ്രന് വലിയ പരിക്ക് പറ്റുകയായിരുന്നു . തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.
Post Your Comments