തിരുവല്ല: മകനോടൊപ്പം ബൈക്കിൽ യാത്ര ചെയ്യവെ വീട്ടമ്മ ടിപ്പർ ലോറിക്കടിയിൽപെട്ട് മരിച്ചു. കാവുംഭാഗം പുതുക്കാട്ടിൽ വീട്ടിൽ പരേതനായ ഗംഗാധരന്റെ ഭാര്യ രാജമ്മ(50)യ്ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.
ഇന്നലെ രാവിലെ 11 ഓടെയാണ് സംഭവം. തിരുവല്ല- മല്ലപ്പള്ളി റോഡിൽ കുറ്റപ്പുഴ മാടമുക്കിലായിരുന്നു അപകടം നടന്നത്. കിഴക്കൻ മുത്തൂരിൽ ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ടു വീട്ടിൽ പോയി മകൻ രാഹുലിനൊപ്പം മടങ്ങിവരവേയാണ് അപകടം നടന്നത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് എതിരേ വന്ന വാഹനത്തിൽ തട്ടിയതിനെത്തുടർന്ന് പിന്നാലെ വന്ന ടിപ്പർ ലോറിക്കടിയിലേക്ക് രാജമ്മ തെറിച്ചു വീഴുകയായിരുന്നു. രാജമ്മയുടെ ശരീരത്തിലൂടെ വാഹനത്തിന്റെ ടയർ കയറി തൽക്ഷണം മരിക്കുകയായിരുന്നു.
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മറ്റൊരു മകൻ: രാകേഷ്.
Post Your Comments