ഉപയോക്താക്കൾ കാത്തിരുന്ന ഫീച്ചർ ഉടൻ അവതരിപ്പിക്കാൻ ഒരുങ്ങി പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. റിപ്പോർട്ടുകൾ പ്രകാരം, ഫോർവേഡ് ചെയ്യുന്ന ചിത്രങ്ങൾക്കൊപ്പം ടെക്സ്റ്റ് ക്യാപ്ഷനുകളും ഷെയർ ചെയ്യാൻ സാധിക്കുന്നതാണ് പുതിയ ഫീച്ചർ. കൂടാതെ, ഫോർവേഡ് ചെയ്യുമ്പോൾ ക്യാപ്ഷൻ എഡിറ്റ് ചെയ്യാനും അവസരം ഉണ്ടാകും. പരീക്ഷണാടിസ്ഥാനത്തിൽ വാട്സ്ആപ്പിന്റെ ബീറ്റ പതിപ്പിൽ ഈ ഫീച്ചർ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഭൂരിഭാഗം ആൾക്കാരും വാട്സ്ആപ്പിലെ ഫോർവേർഡ് ഫീച്ചർ ഉപയോഗിക്കാറുണ്ട്. സാധാരണയായി മീഡിയ ഫയലുകൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുമ്പോൾ അതിനോടൊപ്പം ഉള്ള ടെക്സ്റ്റുകൾ ഷെയർ ചെയ്യാൻ സാധിക്കാറില്ല. ഈ പരിമിതിക്ക് പരിഹാരമായാണ് പുതിയ ഫീച്ചർ വികസിപ്പിക്കുന്നത്.
ആദ്യ ഘട്ടത്തിൽ ആൻഡ്രോയിഡ് ബീറ്റ ഉപയോക്താക്കൾക്ക് മാത്രമാണ് ഈ ഫീച്ചർ പരീക്ഷിക്കാൻ സാധിക്കുക. എന്നാൽ, ഉടൻ തന്നെ വാട്സ്ആപ്പ് ഐഒഎസ് ബീറ്റയിലേക്കും ഈ സൗകര്യം ലഭ്യമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
Post Your Comments