ബഡ്ജറ്റ് റേഞ്ചിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്ത. മോട്ടോറോളയുടെ മോട്ടോ ജി51 സ്മാർട്ട്ഫോണുകൾക്കാണ് വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ഫ്ലിപ്കാർട്ട് മുഖാന്തരം ഈ സ്മാർട്ട്ഫോൺ വാങ്ങാൻ സാധിക്കും. വിലയും സവിശേഷതയും അറിയാം.
6.8 ഇഞ്ച് വലുപ്പമുള്ള ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 120 ഹെർട്സാണ് റിഫ്രഷ് റേറ്റ്. 50 മെഗാപിക്സൽ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ, 2 മെഗാപിക്സൽ മാക്രോ ലെൻസുകൾ എന്നിവയാണ് പിന്നിൽ നൽകിയിട്ടുള്ളത്.
Also Read: ഇന്ത്യൻ വിപണി കീഴടക്കാൻ ജാവ 42 ബോബർ, പ്രത്യേകതകൾ അറിയാം
ആൻഡ്രോയിഡ് 12 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 5,000 എംഎഎച്ച് ബാറ്ററി ലൈഫ് കാഴ്ചവയ്ക്കുന്നുണ്ട്. മോട്ടോ ജി51 സ്മാർട്ട്ഫോണുകളുടെ വിപണി വില 17,999 രൂപയാണ്. എന്നാൽ, ഫ്ലിപ്കാർട്ടിലെ ഓഫറിലൂടെ 12,249 രൂപയ്ക്ക് വാങ്ങാൻ സാധിക്കും. പരിമിത കാലത്തേക്ക് മാത്രമാണ് ഈ ഓഫർ.
Post Your Comments