ErnakulamLatest NewsKeralaNattuvarthaNews

കാപ്പ ചുമത്തി നാട് കടത്തിയ യുവാവ് തൂങ്ങി മരിച്ച നിലയിൽ

കണ്ണൂർ പൊന്നിയം സ്വദേശി വിഥുനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്

കൊച്ചി: കാപ്പ ചുമത്തി നാട് കടത്തിയ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ പൊന്നിയം സ്വദേശി വിഥുനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

എറണാകുളത്തെ ഹോട്ടലിൽ ആണ് സംഭവം. പ്രണയ നൈരാശ്യത്തെ തുടർന്നുള്ള ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനമെന്ന് നോർത്ത് പൊലീസ് വ്യക്തമാക്കി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായതിനെ തുടർന്ന് കണ്ണൂർ പൊലീസാണ് വിഥുനെതിരെ കാപ്പ ചുമത്തിയിരുന്നത്.

Read Also : ലിഫ്റ്റ് വാഗ്ദാനം ചെയ്ത് 13-കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ അയൽവാസിയുടെ ശ്രമം: പരാജയപ്പെട്ടതോടെ കൊലപ്പെടുത്തി

റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ലോഡ്ജിലാണ് ഇയാളെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button