ലക്നൗ: തട്ടിക്കൊണ്ടുവന്ന പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ കഴിയാത്ത ദേഷ്യത്തിൽ അവളെ ക്രൂരമായി മുറിവേൽപ്പിച്ച് കൊലപ്പെടുത്തി യുവാവ്. സംഭവത്തിൽ ബാലിയ സ്വദേശിയായ നൗഷാദിനെ പോലീസ് അറസ്റ്റ് ചെയ്തു. യുപിയിലെ ബാലിയാ ജില്ലയിലുള്ള ടാദിബാദ ഗ്രാമത്തിലാണ് സംഭവം. അക്രമിയെ പിടികൂടാനെത്തിയ പോലീസിന് നേരെ പ്രതി വെടിയുതിർത്തിരുന്നു. തുടർന്ന് ഇയാളുടെ കാലിന് വെടിവെച്ച് വീഴ്ത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
13-കാരിയായ ഇതര മതസ്ഥയായ പെൺകുട്ടിയാണ് യുവാവിന്റെ ആക്രമണത്തിന് ഇരയായത്. കുട്ടിയെ യുവാവ് തട്ടിക്കൊണ്ടുപോകുകയായിരുന്നു. എന്നാൽ പീഡന ശ്രമം പരാജയപ്പെട്ടതോടെ കുട്ടിയെ മാരകമായി ഉപദ്രവിച്ചതിന് ശേഷം ഉപേക്ഷിച്ചു. പരിക്കേറ്റ കുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരിച്ചത്. ഇതോടെ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഒക്ടോബർ 14-നായിരുന്നു കേസിനാസ്പദമായ സംഭവം.
ഒരു പരിപാടിയിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങിവരികയായിരുന്ന കുട്ടിയെ ലിഫ്റ്റ് നൽകാമെന്ന് കാണിച്ചായിരുന്നു യുവാവ് തട്ടിക്കൊണ്ടുപോയത്. അയൽവാസിയായതിനാലും വീടുമായി അടുപ്പമുള്ളതിനാലും പെൺകുട്ടി വാഹനത്തിൽ കയറുകയായിരുന്നു. എന്നാൽ ബലാത്സംഗ ശ്രമം പരാജയപ്പെട്ടതോടെ പെൺകുട്ടിയെ നൗഷാദ് ക്രൂരമായി ഉപദ്രവിച്ചു.
പെൺകുട്ടിയുടെ കഴുത്ത് ഞെരിച്ച അക്രമി അവളുടെ കൈകൾ ബ്ലേഡ് ഉപയോഗിച്ച് വരിഞ്ഞു. കാലുകൾ ശരീരത്തിൽ നിന്ന് വേർപ്പെടുത്താൻ ശ്രമിച്ചു. ക്രൂരമായി ഉപദ്രവിച്ചതിന് ശേഷം സമീപത്തെ കൃഷിയിടത്തിൽ പെൺകുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. പിറ്റേന്ന് രാവിലെയാണ് അബോധാവസ്ഥയിൽ രക്തത്തിൽ കുളിച്ച് കിടക്കുന്ന പെൺകുട്ടിയെ പ്രദേശവാസികൾ കാണുന്നത്. ആശുപത്രിയിൽ എത്തിച്ച പെൺകുട്ടി ഒടുവിൽ ഒക്ടോബർ 21-ന് മരണമടഞ്ഞു.
Post Your Comments