ThrissurLatest NewsKeralaNattuvarthaNews

കടന്നൽക്കുത്തേറ്റ് വയോധികൻ മരിച്ചു : 15ഓളം പേർക്ക് പരിക്ക്

ഏങ്ങണ്ടിയൂർ ചന്തപ്പടി കിഴക്ക് പള്ളി കടവിനടുത്ത് താമസിക്കുന്ന തച്ചപ്പുള്ളി ഗോപാലകൃഷ്ണനാണ് (69) മരിച്ചത്

തൃശൂർ: കടന്നൽക്കുത്തേറ്റ് വയോധികന് ദാരുണാന്ത്യം. കടന്നലാക്രമണത്തിൽ പതിനഞ്ചോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഏങ്ങണ്ടിയൂർ ചന്തപ്പടി കിഴക്ക് പള്ളി കടവിനടുത്ത് താമസിക്കുന്ന തച്ചപ്പുള്ളി ഗോപാലകൃഷ്ണനാണ് (69) മരിച്ചത്.

ഏങ്ങണ്ടിയൂരിൽ വ്യാഴാഴ്ച വൈകീട്ട് 4.30നാണ് സംഭവം. ആടിന്റെ കരച്ചിൽ കേട്ട് വീട്ടിൽ നിന്ന് പുറത്തുവന്ന ഗോപാലകൃഷ്ണന്റെ മകൾ രശ്മിയെയാണ് കടന്നൽക്കൂട്ടം ആദ്യം ആക്രമിച്ചത്. മകളുടെ കരച്ചിൽ കേട്ടെത്തിയ ഗോപാലകൃഷ്ണന് ശരീരമാസകലം കുത്തേൽക്കുകയായിരുന്നു.

Read Also : സ്വിച്ച്‌ ഇട്ടാല്‍ ഉണരുന്നതല്ല സ്ത്രീയുടെ ലൈംഗികത: കുറിപ്പ്

കൂടാതെ, രക്ഷിക്കാനെത്തിയ ഭാര്യ രമണി, അയൽവാസികളായ സമ്പത്ത്, സ്മിജേഷ്, അജിത്ത്, സിന്ധു, കൃഷ്ണവേണി, അശോകൻ, ഗോപി, പ്രദീപ് തുടങ്ങിയവർക്കും കടന്നലിന്റെ കുത്തേറ്റു. പരിക്കേറ്റവർ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്.

ആട്, പശു ഉൾപ്പെടെ നിരവധി വളർത്തുമൃഗങ്ങ​ൾക്കും കുത്തേറ്റു. വീടിന് സമീപത്തെ മാവിൽ ഉണ്ടായിരുന്ന കാട്ടുകടന്നൽ കൂടിനുമേൽ തെങ്ങിൽനിന്ന് ഓല വീണതാണ് അപകടകാരണം.

ഗോപാലകൃഷ്ണന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: രമണി. മക്കൾ: രാഗി, രശ്മി. മരുമക്കൾ: രാജേഷ്, ശങ്കർ. സംസ്കാരം വെള്ളിയാഴ്ച നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button