Latest NewsKeralaNews

പാലക്കാട് വീട്ടമ്മ ഫ്ലാറ്റിൽ നിന്നും ചാടി ജീവനൊടുക്കി 

പാലക്കാട്: ഫ്ലാറ്റിൽ നിന്ന് ചാടി വീട്ടമ്മ ജീവനൊടുക്കി. കാടാംക്കോട് ആണ്‌ സംഭവം. നെന്മാറ സ്വദേശിനി സുനിത (54) ആണ് മരിച്ചത്. ഇന്ന് രാവിലെയോടെ കാടാംക്കോടുള്ള ബിൽടെക് എന്ന ഫ്ലാറ്റിലെ മുകളിലത്തെ നിലയിൽ നിന്നാണ് ഇവർ താഴേക്ക് ചാടിയത്. ഇവരും മകളുമായിരുന്നു ഫ്ലാറ്റിൽ താമസമുണ്ടായിരുന്നത്. എന്താണ് യഥാർത്ഥത്തിൽ ആത്മഹത്യ ചെയ്യാനുണ്ടായ കാരണം എന്നുള്ളത് വ്യക്തമല്ല.

പാലക്കാട് സൗത്ത് പോലീസ് ഉള്‍പ്പെടെയുള്ളവര്‍ സംഭവ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. സി.സി.ടി.വി ദൃശ്യങ്ങളടക്കം പോലീസ് ശേഖരിച്ചിട്ടുണ്ട്. പുലർച്ചയോടുകൂടിയാണ് ഇവർ ഫ്ലാറ്റിന് മുകളിൽ നിന്ന് ചാടിയത്. ആ സമയത്ത് തന്നെ മരണം സംഭവിച്ചു. ഉടനെ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. പക്ഷേ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നു.

ഇവരും മകളും മാത്രമാണ് ദീർഘനാളായി ഫ്ലാറ്റിൽ താമസമുണ്ടായിരുന്നത്. മറ്റ് കുടുംബ പ്രശ്നങ്ങൾ ഒന്നും ഉള്ളതായി അറിവില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button