KeralaLatest NewsIndia

പുതിയ കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയിൽ ശശി തരൂർ പുറത്ത്, ആന്‍റണിയും ഉമ്മൻചാണ്ടിയും വേണുഗോപാലും ഉള്ളിൽ

ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ സ്ഥാനമേറ്റതിന് പിന്നാലെ, പുതിയ സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിച്ചു. 47 അംഗ സ്റ്റിയറിംഗ് കമ്മിറ്റിയില്‍ കേരളത്തില്‍ നിന്ന് മുതിര്‍ന്ന നേതാക്കളായ എ കെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും കെ സി വേണുഗോപാലും ഇടംനേടി. രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ അടങ്ങുന്ന സ്റ്റിയറിങ് കമ്മിറ്റിയിൽ ശശി തരൂരിനെ ഉൾപ്പെടുത്താത്തത് ശ്രദ്ധേയമായി.

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ തനിക്കെതിരെ മത്സരിച്ച ശശി തരൂരിനെ ഒപ്പം ചേർത്ത് മുന്നോട്ടുപോകുമെന്ന് മല്ലികാർജുൻ ഖാർഗെ പ്രഖ്യാപിച്ചിരുന്നു. അടുത്ത പ്ലീനറി സമ്മേളനം വരെയാണ് സ്റ്റിയറിംഗ് കമ്മിറ്റിയുടെ കാലാവധി. മാര്‍ച്ചില്‍ പ്ലീനറി സമ്മേളനം ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, കോൺഗ്രസ്സിന്റെ പുതിയ അധ്യക്ഷനായി മല്ലികാർജുൻ ഖാർഗെ ചുമതലയേറ്റു. എഐസിസി ആസ്ഥാനത്ത് തെരഞ്ഞെടുപ്പ് സമിതി ചെയർമാൻ മധുസൂദനൻ മിസ്ത്രി ഖാർഗെക്ക് വിജയപത്രം കൈമാറി. സോണിയ ഗാന്ധി , രാഹുൽ ഗാന്ധി തുടങ്ങിയ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കുത്തു. കോൺഗ്രസിന്റെ ചരിത്രത്തിൽ 24 വർഷത്തിനു ശേഷമാണ് ഗാന്ധി കുടുംബത്തിന് പുറത്തുള്ള നേതാവ് അധ്യക്ഷ സ്ഥാനത്ത് എത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button