ആഗ്ര: വിവാഹ പാര്‍ട്ടിക്കിടെ മധുര പലഹാരം തികയാത്തതിനെ തുടർന്ന് ഉണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ആഗ്രയിലെ എഡ്‌മപുരിൽ ബുധനാഴ്ച നടന്ന സംഭവത്തിൽ 22 വയസുള്ള യുവാവാണ് കൊല്ലപ്പെട്ടത്.
എഡ്‌മപുർ മൊഹല്ല ഷൈഖാന്‍ സ്വദേശി ഉസ്മാന്റെ പെണ്‍മക്കളുടെ വിവാഹത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിൽ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ സണ്ണി എന്ന യുവാവാണ് മരിച്ചത്. രസഗുള യുടെ എണ്ണം കുറഞ്ഞതിന്റെ പേരിൽ വരന്റെയും വധുവിന്റെയും വീട്ടുകാര്‍ തമ്മില്‍ ഉണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തിൽ കലാശിച്ചതെന്ന് സ്ഥലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രവി കുമാര്‍ ഗുപ്ത അറിയിച്ചു.
മുടി കൊഴിച്ചില്‍ അകറ്റാൻ ബദാം എണ്ണയും ഒലിവ് ഓയിലും
സണ്ണിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചതായും പരിക്കേറ്റ അഞ്ചു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി. സണ്ണിയുടെ കുടുംബാംഗങ്ങള്‍ നല്‍കിയ പരാതിയില്‍ കേസെടുത്തതായും എന്നാൽ, ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും രവി കുമാര്‍ ഗുപ്ത അറിയിച്ചു.
Post Your Comments