
ചർമ്മ സംരക്ഷണം ഉറപ്പുവരുത്താൻ സഹായിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. പ്രകൃതിദത്ത ബ്ലീച്ചിംഗ് ഏജന്റായി പ്രവർത്തിക്കുന്നതിനാൽ മുഖത്തുണ്ടാകുന്ന കരുവാളിപ്പുകളെ അകറ്റി മുഖകാന്തി വർദ്ധിപ്പിക്കാൻ സഹായിക്കും. ഇരുമ്പ്, വിറ്റാമിൻ സി, റൈബോഫ്ലേവിൻ തുടങ്ങിയവയാൽ സമ്പന്നമായ ഉരുളക്കിഴങ്ങ് ചർമ്മ സംരക്ഷണം ഉറപ്പുവരുത്തും. ഉരുളക്കിഴങ്ങ് ഫേസ് പാക്കിനെ കുറിച്ച് പരിചയപ്പെടാം.
ഒരു ടേബിൾ സ്പൂൺ ഉരുളക്കിഴങ്ങ് എടുത്തതിനുശേഷം അതിലേക്ക് ഒരു ടീസ്പൂൺ തേൻ ചേർക്കുക. ഈ മിശ്രിതം നന്നായി മിക്സ് ചെയ്യുക. ശേഷം മുഖത്ത് പുരട്ടാവുന്നതാണ്. 10 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകുക. പതിവായി ഈ ഫേസ് പാക്ക് ഉപയോഗിച്ചാൽ മുഖത്തുണ്ടാക്കുന്ന കരിവാളിപ്പ് ഇല്ലാതാകും.
Also Read: കുട്ടികളുടെ ബുദ്ധിശക്തിയും ഓർമ്മശക്തിയും വർദ്ധിപ്പിക്കാൻ നെയ്യ്!
അടുത്തതാണ് ഉരുളക്കിഴങ്ങും കടലമാവും ചേർത്തുള്ള ഫേസ് പാക്ക്. ഉരുളക്കിഴങ്ങ് നന്നായി ഉടച്ചതിനുശേഷം അതിലേക്ക് അൽപം കടലമാവ് ചേർക്കുക. ഇതിൽ ഒരു ടീസ്പൂൺ നാരങ്ങാനീരും ചേർത്തതിനുശേഷം മിക്സ് ചെയ്ത് മുഖത്ത് പുരട്ടാവുന്നതാണ്. 15 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ഈ ഫേസ് പാക്ക് ഉപയോഗിക്കാവുന്നതാണ്.
Post Your Comments