AlappuzhaLatest NewsKeralaNattuvarthaNews

സ്കൂൾ കുട്ടികൾക്ക് വിൽപനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

താമരക്കുളം വേടരപ്ലാവ് ഇമ്മാനുവൽ ഹൗസിൽ അനീഷി(20)നെയാണ് അറസ്റ്റ് ചെയ്തത്

ചാരുംമൂട്: സ്കൂൾ കുട്ടികൾക്ക് വിതരണം ചെയ്യുന്നതിനായി കൊണ്ടുവന്ന എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. താമരക്കുളം വേടരപ്ലാവ് ഇമ്മാനുവൽ ഹൗസിൽ അനീഷി(20)നെയാണ് അറസ്റ്റ് ചെയ്തത്. നൂറനാട് പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഇയാളുടെ കൈയിൽ നിന്നും 3.2 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ലഹരി കടത്തിനായി ഇയാൾ ഉപയോഗിക്കുന്ന കർണാടക രജിസ്ട്രേഷൻ ഉള്ള ബൈക്കും പൊലീസ് പിടിച്ചെടുത്തു. മീഡിയം ക്വാണ്ടിറ്റിയിലുള്ള മയക്കുമരുന്നാണ് ഇയാളിൽ നിന്നും കണ്ടെടുത്തത്. വിപണിയിൽ രണ്ട് ലക്ഷത്തോളം രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്.

Read Also : ഒളിവിൽ കഴിയുകയായിരുന്ന സ്വർണ കവർച്ചക്കേസിലെ സൂത്രധാരൻ പിടിയിൽ

ഇയാൾ സ്കൂൾ കുട്ടികൾക്കും എൻജിനീയറിങ് വിദ്യാർഥികൾക്കും വിതരണം ചെയ്യുന്നതിനു വേണ്ടിയാണ് മയക്കുമരുന്ന് കൈവശം വെച്ചിരുന്നത്. ആലപ്പുഴ ജില്ലയിലെ എം ഡി എം എ വിതരണ ശൃംഖലയിലെ പ്രധാന കണ്ണിയാണ് അനീഷെന്ന് പൊലീസ് പറഞ്ഞു. പഠിക്കാനും കൂടുതൽ ഉന്മേഷമുണ്ടാകുമെന്നും ഉറക്കമില്ലാതെ പഠിക്കാൻ സാധിക്കും എന്നും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ ഇത് കുട്ടികൾക്ക് വിതരണം ചെയ്തിരുന്നത്.

ആലപ്പുഴ ജില്ല പൊലീസ് മേധാവിയുടെ സ്ക്വാഡ് ആയ ഡാൻസാഫിന്റെ സഹായത്തോടുകൂടിയാണ് പ്രതി പിടിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button