![](/wp-content/uploads/2022/10/image2-22.jpg)
കൊച്ചി: മരടിലെ ഗാന്ധി സ്ക്വയറിന് സമീപം കെട്ടിടം പൊളിക്കുന്നതിനിടെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ് രണ്ടു തൊഴിലാളികൾ മരിച്ചു. ഒഡീഷ സ്വദേശികളായ സുശാന്ത് (35), ശങ്കർ (25) എന്നിവരാണ് മരിച്ചത്.
കെട്ടിടത്തിന്റെ സ്ലാബ് ഇടിഞ്ഞു വീണ് ഇവരുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം. അഞ്ച് തൊഴിലാളികളായിരുന്നു ജോലിക്കുണ്ടായിരുന്നത്.
പൊളിക്കുന്നതിനിടെ പെട്ടെന്ന് സ്ലാബ് തകർന്നു വീണപ്പോൾ രണ്ട് തൊഴിലാളികൾ ഇതിനടിയിൽ കുടുങ്ങി. ഉടൻതന്നെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് ഇവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Post Your Comments