PalakkadKeralaNattuvarthaLatest NewsNews

ഏഴു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം : 48 കാരന് 20 വർഷം കഠിന തടവും പിഴയും

എടത്തനാട്ടുകര കാരാട്ടുപറമ്പിൽ മുഹമ്മദ്‌ ഫാറൂഖിനെ(48)യാണ് കോടതി ശിക്ഷിച്ചത്

പട്ടാമ്പി: കളിക്കാൻ കൂട്ടാമെന്ന് പറഞ്ഞു വീട്ടിൽ കൊണ്ടുപോയി ഏഴു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 48 കാരന് 20 വർഷം കഠിന തടവും പിഴയും. എടത്തനാട്ടുകര കാരാട്ടുപറമ്പിൽ മുഹമ്മദ്‌ ഫാറൂഖിനെ(48)യാണ് കോടതി ശിക്ഷിച്ചത്.

ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പട്ടാമ്പി അതിവേഗ കോടതി ജഡ്ജി സതീഷ്കുമാറാണ് ശിക്ഷിച്ചത്. പിഴ സംഖ്യ ഇരക്ക് നൽകാനും കോടതി വിധിയിൽ പറയുന്നു.

Read Also : ‘വെല്ലുവിളി കുറയ്ക്കുക, ഗവർണർക്ക് തന്നെക്കാൾ അധികാരം കൂടുതലാണെന്ന് മുഖ്യമന്ത്രി തിരിച്ചറിയുന്നത് നല്ലതാണ്’

2020-ൽ നടന്ന സംഭവത്തിൽ, നാട്ടുകൽ ഇൻസ്‌പെക്ടർമാരായ അനീഷ് ലാൽ, അനിൽ മാത്യു എന്നിവരാണ് കേസ് രജിസ്റ്റർ ചെയ്ത് അനേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

15 സാക്ഷികളെ വിസ്തരിച്ചു കേസിൽ 17 രേഖകൾ ഹാജരാക്കി. പട്ടാമ്പി പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ മഹേശ്വരി പ്രോസിക്യൂഷനെ സഹായിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡ്വ. എസ്.നിഷ വിജയകുമാർ ഹാജരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button